
നെല്ല് കൃഷിയിലെ ജൈവവളപ്രയോഗങ്ങൾ
നെല്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ തോതില്‍ ആവശ്യമായവയാണ് പാക്യജനകം, ഭാവഹം, ക്ഷാരം, കാല്‍സ്യം, മഗ്നീഷ്യം, ഗന്ധകം എന്നീ മൂലകങ്ങള്‍. ഇരുമ്പ്, ബോറോണ്‍, സിങ്ക്, മാംഗനീസ് എന്നിവ കുറഞ്ഞ തോതില്‍ മതി. കൂടിയ തോതില്‍ ആവശ്യമായ മൂലകങ്ങള്‍ രാസവളത്തിലൂടെയും കുറഞ്ഞ തോതില്‍ ആവശ്യമായവ ജൈവളത്തിലൂടെയുമാണ് ലഭിക്കുന്നത്. ജൈവവളങ്ങള്‍ മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ മണ്ണില്‍ വെള്ളം പിടിച്ചു നിര്‍ത്താനും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും ജൈവവളങ്ങള്‍ ആവശ്യമാണ്. നാം ചേര്‍ക്കുന്ന രാസവങ്ങളെ പാകപ്പെടുത്തി ചെടികള്‍ക്കു വലിച്ചെടുക്കാന്‍ പാകത്തിലാക്കി എടുക്കുന്നതും…