കൃഷി ലാഭകരമാക്കാൻ കർഷകൻ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

നല്ല ഒരു കൃഷിക്കാരന് ശേഷിയും ശേമുഷിയും വേണം. ബൗദ്ധിക ശക്തിയും കായബലവും വേണം. കഠിനമായി അധ്വാനിക്കാൻ ആരോഗ്യമുള്ള ശരീരത്തോടൊപ്പം പോരാടാനുള്ള മനസ്സും വേണം. കൃഷിയുടെ എല്ലാ പിൻബന്ധങ്ങളും (Backward linkages )മുൻ ബന്ധങ്ങളും (forward linkages )ഏകോപിപ്പിച്ചു കൊണ്ട് പോകാനുള്ള Managerial ability വേണം. Land, Labour, Capital, Knowledge, Machinaries, Market എന്നിവയെല്ലാം പരസ്പരം കോർത്തിണക്കിക്കൊണ്ട് പോകാൻ കഴിയണം. കൃഷിയെ ഒരു choice ആയിക്കണ്ട് ആ മേഖലയിലേക്ക് വരുന്നവർ കുറവാണ്. കാരണം ചെറിയ ക്ലാസ് മുതൽ…

Read More

കാപ്‌സിക്കം ഗ്രോബാഗില്‍ വളര്‍ത്താം

പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വൈറ്റമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ക്യാന്‍സറിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. വിവിധ വിഭവങ്ങള്‍ തയാറാക്കാന്‍ ധാരാളമായി ഉപയോഗിക്കാറുണ്ടെങ്കിലും മലയാളികള്‍ അധികം കൃഷി ചെയ്യാത്ത വിളയാണ് കാപ്‌സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഉരുണ്ടിരിക്കുന്ന കാപ്‌സിക്കം കാണാന്‍ തന്നെ നല്ല ചേലാണ്. വലിയ അധ്വാനമൊന്നുമില്ലാതെ നമ്മുടെ വീട്ടില്‍ ഗ്രോബാഗിലോ ചട്ടിയിലോ കാപ്‌സിക്കം വളര്‍ത്തിയെടുക്കാം. വിത്ത്…

Read More

മട്ടുപ്പാവ് കൃഷിയുടെ ആഴ്ച്തോറുമുള്ള പരിചരണം

മട്ടുപ്പാവിലെ കൃഷി വിഷരഹിതമായ ഭക്ഷണത്തിനു വേണ്ടി മാത്രമല്ല മാനസികോല്ലാസത്തിനുകൂടി ഉപകരിക്കുന്ന ഒരു പ്രവര്ത്തിയാണ്.  മട്ടുപ്പാവില്‍ കൃഷി ചെയുന്ന വിവിധ വിളകളുടെ ദൈനം ദിന പരിചരണത്തിനു സഹായകമായ ഒരു കലണ്ടര്‍ കാണുക. തിങ്കള്‍: വളപ്രയോഗ ദിനം  പത്ത് കിലോഗ്രാം പച്ചചാണകം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്, ഒരു കിലോ ഗ്രാം  കടല പിണ്ണാക്(കപ്പലണ്ടി പിണ്ണാക്), ഒരു കിലോഗ്രാം എല്ല് പൊടി എന്നിവ ആവശ്യത്തിനു വെള്ളവും അല്പം ഗോമൂത്രവുംചേര്‍ത്ത്ഇളക്കി നാലു ദിവസം വെക്കുക. അഞ്ചാം ദിവസംനന്നായി ഇളക്കി ഒരു…

Read More

അമരയും ചതുരപ്പയറും ജൈവരീതിയില്‍

മഞ്ഞുകാലത്തിനു മുമ്പുതന്നെ അമരയും ചതുരപ്പയറും പന്തലില്‍ കയറുന്നവിധത്തില്‍ ഇവയുടെ കൃഷി ആരംഭിക്കുന്ന സമയം ക്രമീകരിക്കണം. പകല്‍ കുറവും രാത്രി കൂടുതലുമുള്ള മഞ്ഞുകാലങ്ങളിലാണ് ഇവ നന്നായി പൂവണിഞ്ഞ് കായ്കള്‍ നല്‍കുക. ആഗസ്തോടെ വിത്തു നടത്തക്കവിധം ഇതിനുള്ള സ്ഥലം പാകപ്പെടുത്തണം. രണ്ടടി വ്യാസവും ഒന്നരയടി താഴ്ചയുമുള്ള തടങ്ങളാണ് നല്ലത്. കൂടുതല്‍ സ്ഥലത്ത് ഇവ കൃഷിചെയ്യുകയാണെങ്കില്‍ കുഴികള്‍ തമ്മില്‍ ചതുരപ്പയറിനാണെങ്കില്‍ രണ്ടു മീറ്ററും അമരക്കാണെങ്കില്‍ രണ്ടര–മൂന്നു മീറ്റര്‍ അകലവും നല്‍കാം. വെള്ളം കെട്ടിനില്‍ക്കുന്ന  സ്ഥലമാണെങ്കില്‍ കൂനകള്‍ നിര്‍മിച്ച് ചെറിയ തടങ്ങളില്‍ വിത്ത്…

Read More

മരത്തക്കാളി -Tamarillo

വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമായ പ്രകൃതിരമണീയമായ പ്രദേശമാണ് കാന്തല്ലൂർ. തണുപ്പുകാലാവസ്ഥയും ഇളക്കമുള്ള മണ്ണും പ്രത്യേക ഭൂപ്രകൃതിയും കാന്തല്ലൂരിന് വൈവിധ്യമാർന്ന സസ്യ സമ്പത്ത് സമ്മാനിച്ചിട്ടുണ്ട്. പലതരം പഴവർഗങ്ങൾക്കും ശൈത്യകാല പച്ചക്കറികൾക്കും പേരുകേട്ട കാന്തല്ലൂർ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. ആപ്പിൾ, ഓറഞ്ച്, സബർജില്ലി, പലവക പാഷൻഫ്രൂട്ടുകൾ, നാരങ്ങകൾ എന്നിവയോടൊപ്പം കാന്തല്ലൂരിന്റെ അഭിമാനമായി ഉയർത്തിക്കാട്ടാൻ പറ്റുന്ന ഒരു ഫലവർഗമാണ് മരത്തക്കാളി (Tree tomato) അഥവാ ‘Tamarillo’. കാന്തല്ലൂർ മേഖലയിൽ ബ്രിട്ടീഷ് ഭരണകാലത്ത് കൃഷിചെയ്യാൻ ആരംഭിച്ച മരത്തക്കാളി സാധാരണയായി തോട്ടങ്ങളിൽ ഇടവിളയായി…

Read More

ശൈത്യകാല പച്ചക്കറി കൃഷി.

ശൈത്യകാലം വന്നെത്തിയിരിക്കുകയാണ്. ഇനി നമുക്ക് ശൈത്യകാലത്തെ പച്ചക്കറി കൃഷിക്കൊരുങ്ങാം. ശൈത്യകാലത്ത് ഏതൊക്കെ പച്ചക്കറിയിനങ്ങളാണ് കൃഷി ചെയ്യേണ്ടതെന്നും അവയെ എങ്ങിനെയൊക്കെ പരിചരിക്കേണ്ടതെന്നും നോക്കാം. കാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ് തുടങ്ങിയവയാണ് .നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ ശൈത്യകാല പച്ചക്കറികള്‍. നല്ല തണുപ്പും അതുപ്പോലെ തന്നെ നല്ല സൂര്യപ്രകാശവും ആവശ്യമുള്ള വിളകളാണിവ. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഇതില്‍ ഏറെ അനുയോജ്യം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുന്നതങ്കില്‍ ഒരു മാസം മുന്‍പ്പ് തന്നെ ട്രേകളില്‍ വിത്തുകള്‍ പാകി തൈകള്‍ തയ്യാറാക്കണം. അല്ലെങ്കില്‍…

Read More

പച്ചക്കറി കൃഷിയിൽ വെള്ളീച്ചയെ ഓടിക്കാൻ ചുക്കാസ്ത്രം മതി

നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ എല്ലാ വിഭവങ്ങളിലും വിവിധ പച്ചക്കറികൾ ഉപയോഗിക്കുന്നു. നാം മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഏതൊരു പച്ചക്കറിയിലും പത്തിൽ കൂടുതൽ കീടനാശിനികൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നമുക്കാവശ്യമായ പച്ചക്കറികൾ വിഷമയമില്ലാതെ നമുക്ക് തന്നെ കൃഷി ചെയ്യാവുന്നതേയുള്ളു. പച്ചക്കറി കൃഷിയെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും അവയ്ക്കുള്ള ജൈവ പ്രതിവിധികളെയും കുറിച്ച്. ഇല തീനിപ്പുഴുക്കൾ പാവലിലെ പച്ച നിറത്തിലുള്ള പുഴുക്കളും പടവലത്തിലെ കൂൻ പുഴുക്കളും തുടങ്ങി വിവധ പച്ചക്കറികളിൽ ഇല തിനപ്പുഴുക്കൾ പ്രധാന പ്രശ്നമാണ്. 1. എല്ലാ ദിവസവും പച്ചക്കറി…

Read More

വീടുകളിൽ ഉള്ളി കൃഷി ചെയ്യാൻ കമ്പോസ്റ്റും ബയോഗ്യാസ് സ്ലറിയും മതി.

അടുക്കളയിലെ ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി എന്ന് പറയുന്നത്. ഉള്ളി വീട്ടിൽ തന്നെ കൃഷി ചെയ്യാം.  സാധാരണ ഒരു ഉള്ളി നടുകയാണെങ്കിൽ അതിൽ നിന്നും ഒന്നു മുതൽ എട്ടു വരെ ഉള്ളികൾ വരെ ലഭിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഉള്ളി വിത്ത്‌ തിരഞ്ഞെടുക്കുമ്പോൾ (Selection of Onion seed) വിളവെടുപ്പ് സമയമാകുമ്പോഴേക്കും ഇതിൻറെ തണ്ടുകൾ ചെടികൾക്ക് താഴേക്ക് വരുന്നതായി കാണാൻ കഴിയും. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഉള്ളി തന്നെയാണ് കൃഷിക്ക് വേണ്ടി എടുക്കേണ്ടത്. കടയിൽ നിന്നും…

Read More

ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും

ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ച വാര്‍ത്ത‍ നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്. പച്ച മുളക് പ്രധാന ഇനങ്ങള്‍ അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)ഉജ്ജ്വല –…

Read More

ബജ്റ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ് – കൃഷി ചെയ്ത് തുടങ്ങാം

ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ് ബജ്റ. മുത്തിന്റെ ആകൃതിയിലുള്ള ഈ വിള ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. ഇരുമ്പ് സത്ത്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നവുമാണ്. തണുപ്പ് കാലത്ത് ശരീര ഊഷ്മാവു നിയന്ത്രിക്കുന്നതിനു വേണ്ടി ബജ്റ കഴിക്കുന്നത് നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ ഒരു ശീലം തന്നെയാണ്. വെള്ളക്കെട്ടില്ലാത്ത എല്ലാതരം പ്രദേശങ്ങളും ഈ വിളയുടെ കൃഷിക്ക് അനുയോജ്യമാണ്. ഒന്നോ രണ്ടോ പ്രാവശ്യം നിലം ഉഴുതുമറിച്ച്, കട്ടകൾ ഉടച്ച്, മണ്ണ് പരുവപ്പെടുത്തിയെടുക്കണം. പ്രധാനമായും…

Read More