
കപ്പ കൃഷി അറിയേണ്ടതെല്ലാം
അരിയുടെ കുറവ് കപ്പകൊണ്ട് പരിഹരിച്ചു വന്നിരുന്ന ഒരു കാലം കേരളീയര്‍ക്കുണ്ടായിരുന്നു. ചോറിലൂടെ കിട്ടിയിരുന്ന അന്നജം കപ്പയിലൂടെ കിട്ടിയിരുന്നതുകൊണ്ട് ചോറിന്‍റെ അളവ് കുറഞ്ഞാലും പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നു. അരി സുലഭമായി കിട്ടാന്‍ തുടങ്ങിയതുകൊണ്ടും റബ്ബറിന്‍റെ കടന്നാക്രമണത്താലും കപ്പക്കൃഷി ക്രമേണ ചുരുങ്ങി വരികയാണുണ്ടായത്. മാത്രമല്ല തമിഴ്നാട്ടിലും കപ്പകൃഷി വ്യാപകമായതോടെ തുണിവ്യവസായത്തിനാവശ്യമായ സ്റ്റാര്‍ച്ചിനും നമ്മുടെ കപ്പയ്ക്ക് ആവശ്യക്കാരില്ലെന്നായി. എന്നാല്‍ റബ്ബര്‍ വില കുറഞ്ഞതോടെ കപ്പക്കൃഷിയിലേക്കുള്ള ഒരു മടക്കയാത്ര ഇന്ന് പല കൃഷിയിടങ്ങളിലും കണ്ടുവരുന്നുണ്ട്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവാണ്…