
പഴങ്ങൾ നിറഞ്ഞ കാട്. സ്വർഗം ഭൂമിയിൽ സൃഷ്ട്ടിച്ച മനുഷ്യൻ
ഇതു വെറും സ്വപ്നത്തിലോ സ്വർഗ്ഗത്തിലോ ഉള്ള കാഴ്ചയല്ല. കഥകളിലെ സ്വർഗത്തെ ഭൂമിയിലേക്കെത്തിച്ച ഒരു മനുഷ്യന്റെ ജീവിതത്തിലേക്കും ആ സ്വർഗ്ഗത്തിലേക്കും ഉള്ള യാത്ര വിവരണം ആണ്ഒരുപാട് വന്മരങ്ങൾ , ചെറുമരങ്ങൾ കുറ്റിച്ചെടികൾ വള്ളിപ്പടർപ്പുകൾ ഇതെല്ലാം നിറഞ്ഞതാകും കാട്.. എന്നാൽ കാടിന് മറ്റൊരു അർഥം കൊടുത്തിരിക്കുകയാണ് ശ്രീകൃഷ്ണപുരത്തെ അരവിന്ദേട്ടൻ.. പ്രകൃതിയെ മനസറിഞ്ഞു സ്നേഹിക്കുന്ന സഞ്ചാരികൾ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട സ്ഥലം.ശ്രീകൃഷ്ണപുരത്തു അരവിന്ദേട്ടന് ഒരു വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ട്.. ഗാർഡൻ എന്നുപറയുമ്പോൾ ചെറിയ ചെറിയ പൂക്കൾ, ചെറുമരങ്ങൾ മാത്രം ആണ്…