
പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി
മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ക്യഷി ഓഫീസർ ഷിബുകുമാറിന്‍റെ പരീക്ഷണംഓരോ വീട്ടിലേയ്ക്കും ആവശ്യമായ പച്ചക്കറി സ്വയം ഉത്പ്പാദിപ്പിച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് ലക്ഷ്യം.ടെറസില്‍ കൃഷി ചെയ്ത് പരമാവധി പച്ചക്കറികള്‍ വിളയിക്കാനാണ് ശ്രമം.മണ്ണില്ലാകൃഷി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്വാപോണിക്‌സും ഹൈഡ്രോപോണിക്‌സുമൊക്കെയല്ലേ. എന്നാലിത് അതൊന്നുമല്ല. മണ്ണിന് പകരം പഴയ ന്യൂസ്‌പേപ്പറുകളാണ് ഉപയോഗിക്കുന്നത്. “സാധാരണ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗില്‍ പോട്ടിങ്ങ് മിശ്രിതം നിറച്ച് അതിലാണ് തൈകള്‍ നടുന്നത്. വെള്ളം രാവിലേയും വൈകിട്ടും ഗ്രോബാഗിന്‍റെ…