
ഗുണങ്ങള്‍ നിറഞ്ഞ ഇലകറി ഇന ചെടികൾ വളര്‍ത്താം
മനുഷ്യശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളും പോഷകങ്ങളുമടങ്ങിയവയാണ് ഇലക്കറികള്‍. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉന്‍മേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാന്‍ ഇലക്കറികള്‍ സഹായിക്കും. വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നവര്‍ നിര്‍ബന്ധമായും ഇലക്കറികള്‍ വളര്‍ത്തണം. വിവിധ തരം ചീരകള്‍, മുരിങ്ങ, ചായമന്‍സ, ചീരച്ചേമ്പ്, കാബേജ്, മല്ലിയില, പുതിന തുടങ്ങിയ ഇലക്കറികള്‍ നമുക്ക് വലിയ പ്രയാസമില്ലാതെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. ഇവ ഓരോന്നും നട്ടു വളര്‍ത്തി ഇല പറിക്കുന്നതുവരയെ ചെയ്യേണ്ട കാര്യങ്ങള്‍ പരമ്പരായി അവതരിപ്പിക്കുകയാണ് ഹരിത കേരളം ന്യൂസ്. സാധാരണ നമ്മള്‍ വളര്‍ത്തുന്ന ചീരയെപ്പറ്റിയാണ് ആദ്യം. ചീരക്കൃഷി…