
ജൈവകീടനാശിനിയായ വഡേലിയയെക്കുറിച്ചറിയാം
പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ ഉപയോഗിക്കാം. കടുംനിറത്തില്‍ മാറ്റ്’ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ.നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. സിംഗപ്പുര്‍ ഡേയ്‌സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടിതാഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടിഞ്ച്കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ പച്ചച്ചാണകമോ നേര്‍പ്പിച്ച് തളിച്ചുകൊടുക്കണം….