കവുങ്ങുകളിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗവും പരിഹാര മാർഗങ്ങളും

കവുങ്ങു കൃഷിയിൽ കണ്ടുവരുന്ന രോഗമാണ് ഇലപ്പുള്ളി .കവുങ്ങിന്റെ ഇലകളിൽ കാണുന്ന മഞ്ഞപൊട്ടുകളും ചിതലരിച്ചതുപോലെ ഉള്ള ചില ഭാഗങ്ങളും അവ ഒരു ഇലയിൽ നിന്ന് തുടങ്ങി പെട്ടന്ന് തന്നെ മറ്റുള്ളവയിലേക്കും വ്യാപിക്കുന്നു.ഓലയുടെ ഹരിതകം ഇല്ലാതായി ഇലകളും പൂങ്കുലകളും കരിച്ചുകളയുന്ന ഫംഗൽ ബാധ പകർച്ചവ്യാധിപോലെ പടരുകയാണ് .ഒരു കവുങ്ങിന് പിടിപെട്ടാൽ ആ നാട്ടിലെയാകെ കൃഷിയെ രോഗബാധ കീഴടക്കുന്നു. നിലവിൽ കുമിൾ നാശിനി പ്രയോഗം നടത്തുക എന്നതാണ് ഈ രോഗം പടർന്നു പിടികാത്തിരിക്കാനുള്ള ഏക പ്രതിവിധി.കുമിൾ രോഗ നാശിനി തയാറാകാനായി ചുക്കുപൊടി…

Read More

ചകിരിച്ചോറ് കമ്പോസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ ചില പൊടിക്കൈകൾ

ചകിരിച്ചോറിൽ നിന്നുണ്ടാക്കിയ കമ്പോസ്റ്റ് 25 കിലോഗ്രാം എന്ന തോതിൽ തെങ്ങിന് ചേർക്കുമ്പോൾ യൂറിയയുടെ അളവ് പകുതിയായി കുറയ്ക്കാവുന്നതാണ്. കയർ ഫാക്ടറി പരിസരത്ത് പരിസരമലിനീകരണം ഉണ്ടാകുന്ന വിധത്തിൽ കുമിഞ്ഞുകൂടി പാഴാകുന്ന ചകിരിച്ചോറ് കമ്പോസ്റ്റാക്കി മാറ്റിയാൽ ഗുണമേന്മയുള്ള ജൈവവളവും ലഭ്യമാക്കാം.  ചകിരിച്ചോറ് കമ്പോസ്റ്റ് നിർമാണം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചകിരിച്ചോറിനോടൊപ്പം കുമ്മായം(0.5%), യൂറിയ(0.5%) റോക്ക് ഫോസ്ഫേറ്റ്(0.5%) എന്നിവയും ശീമക്കൊന്ന പോലെയുള്ള പയർവർഗ്ഗമോ,പച്ചിലവളമോ ചാണകമോ,മുൻപ് തയ്യാറാക്കിയ ചകിരിച്ചോർ കമ്പോസ്റ്റോ തന്നെയോ(10%) ചേർത്ത് ആവശ്യത്തിന് ഈർപ്പം ലഭ്യമാക്കി ചകിരിച്ചോർ കമ്പോസ്റ്റ് തയ്യാറാക്കാം.ഇപ്രകാരം കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ ഒരു ശതമാനം…

Read More

പച്ചമുളകിൽ ഉണ്ടാകുന്ന ചെംചീയൽ രോഗം

വീട്ടിൽ വളർത്താൻ പറ്റിയ ഏറ്റവും നല്ല വിളകളിലൊന്നാണ് പച്ചമുളക് .അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക പച്ച മുളകിന് പൂർണ്ണ സൂര്യനും ഊഷ്മളമായ താപനിലയും ആവശ്യത്തിന് ഡ്രെയിനേജ് ഉള്ള തുടർച്ചയായ ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. മുളക് നട്ടുപിടിപ്പിക്കുമ്പോൾ, അതിന്റെ കായ്‌കളിൽ ക്രമരഹിതമായ ആകൃതിയിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നത് വരെ പലതും നല്ലതായി…

Read More

മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്ന വിധം

കൃഷിയിടത്തിലെയും വീട്ടിലെയും ജൈവാവശിഷ്ടങ്ങൾ മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റാക്കാം. സാധാരണ കമ്പോസ്റ്റിനേക്കാള്‍ മികച്ചതായതുകൊണ്ട് മണ്ണിരക്കമ്പോസ്റ്റ് കുറഞ്ഞ അളവിൽ ചേർത്താലും ഗുണം ലഭിക്കും. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റിലുള്ളതിന്റെ രണ്ടിരട്ടിയോളം അളവിൽ ചെടികൾക്കു കിട്ടത്തക്ക രൂപത്തിൽ മണ്ണിരക്കമ്പോസ്റ്റിലുണ്ട്. ഇതു മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു. എൻസൈമുകൾ, ഹോർമോണുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമൃദ്ധമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പ്രത്യുൽപാദനശേഷിയും വളർച്ചനിരക്കും ഭക്ഷണക്ഷമതയുമുള്ള മണ്ണിരകളാണു കമ്പോസ്റ്റ് നിർമാണത്തിനു യോജിച്ചത്. മറുനാടൻ ഇനമായ ഐസീനിയ, യൂഡ്രില്ലുസ് എന്നിവയെ ഇതിനായി ഉപയോഗിക്കാം. കമ്പോസ്റ്റ് നിർമാണം…

Read More

കെണി വെച്ച് പിടിക്കാം കായീച്ചയെ

നമ്മുടെ പച്ചക്കറികളെയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ബാധിക്കുന്ന കീടമാണ് കായീച്ചകൾ. ചെടികൾ നന്നായി വളർന്നു പൂത്ത് കായപിടിക്കാറാവുമ്പോഴാണ് കായീച്ചയുടെ ശല്യം ആരംഭിക്കുക. വെള്ളരിവർഗവിളകളുടെ, പടവലം, കൈപ്പ, വെള്ളരി, മത്തൻ എന്നിവയുടെ പ്രധാനകീടമാണ് കായിച്ച. പെൺപൂക്കളിൽ കായപിടിച്ചുതുടങ്ങുന്ന സമയത്ത് മുട്ടയിട്ട്‌പെരുകുന്ന ഇവ കായുടെ നീര് ഊറ്റിക്കുടിച്ച് കായകളെ ശുഷ്‌കമാക്കുന്നു. മാത്രമല്ല തങ്ങളുടെ മുട്ടകൾ നിക്ഷേപിക്കുകയും ചെയ്യും. ആനിമാലിയ സാമ്രാജ്യത്തിൽ ടെഫ്രിറ്റിഡേ കുടുംബത്തിലെ അംഗമായ കായീച്ചയുടെ ശാസ്ത്രനാമം ബാക്‌ട്രോസെറ കുക്യുർബിറ്റേ എന്നാണ്. രാസകീടനാശിനികൾ ഉപയോഗിച്ച് നശിപ്പിച്ചുകളയാം എന്നാൽ ജൈവരീതിയിൽ പരമ്പരാഗതമായി…

Read More

മഞ്ഞളിലെ ഇലകരിച്ചൽ രോഗം

മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് നിരവധി രോഗങ്ങളെ ആണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അത്തരത്തിൽ മഞ്ഞൾ കൃഷിയിൽ വരുന്ന രോഗബാധകളെ കുറിച്ചും, അവയുടെ പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.  ഇലകരിച്ചിൽ  ഇലകരിച്ചിൽ എന്ന രോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്നാൽ കുമിളുകൾ വഴിയാണ്. ഈ രോഗം ബാധിക്കുന്നത് വഴി ഇലകളിൽ തവിട്ടുനിറമുള്ള പുള്ളികൾ കാണപ്പെടുകയും, ക്രമേണ ഇല മുഴുവനായി മഞ്ഞ നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ഇവ പ്രതിരോധിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുന്നതാണ് ഉത്തമം….

Read More

ഗോമൂത്ര- കാന്താരിമുളക് മിശ്രിതം

ഗോമൂത്ര കാന്താരി മുളക് മിശ്രിതം– Organic Pesticides Using Bird eye chilies എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍, പുകയില കഷായം, പാല്‍ക്കായ മിശ്രിതം ഒക്കെ അവയില്‍ ചിലതാണ്. ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ജൈവ കീട നാശിനികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി വെണ്ട സാധനങ്ങള്‍. 1, ഗോമൂത്രം – 1 ലിറ്റര്‍2, കാന്താരി മുളക് – 1 കൈപ്പിടി3,…

Read More

ചിരട്ടക്കെണി

പച്ചക്കറികളിലെ കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ് ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട് മാര്‍ഗങ്ങള്‍. ഏത് തിരഞ്ഞെടുത്താലും കായീച്ച കുടുങ്ങിയതുതന്നെ.വെള്ളരി, പാവൽ, പടവലം എന്നിവയിൽ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത് . പഴക്കെണി: ഒരു പാളയംകോടന്‍ പഴം തൊലി നീക്കാതെ മൂന്നോ നാലോ കഷണമായി മുറിക്കുക. ചെരിച്ചാണ് മുറിക്കേണ്ടത്. ഒരു കഷണം കടലാസില്‍ വിതറിയ ഫ്യുറഡാന്‍ തരികളില്‍ പഴുത്തിന്റെ മുറിഭാഗം മെല്ലെ അമര്‍ത്തുക. ഫ്യുറഡാന്‍ തരികള്‍ പറ്റിയ ഭാഗം…

Read More

മൂഞ്ഞ/പയര്‍പ്പേന്‍ /ആഫിഡ് നിയന്ത്രണ മാർഗങ്ങൾ

പയര്‍ കൃഷിചെയ്യുന്നവരുടെ പ്രധാനപ്രശ്നമാണ് മൂഞ്ഞ/പയര്‍പ്പേന്‍.സസ്യത്തിന്റെ ഇലയിലും തൂമ്പിലും ഇലയ്ക്കടിയിലും ഞെട്ടിലും കായയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന്ന കറുത്ത നിറമുള്ള ഒരു കീടമാണിത്. വളരെവേഗം പെരുകുന്ന ഇവ ചെടിയുടെ വളർച്ചയെ കീഴടക്കി മൊത്തം മുരടിപ്പിക്കുന്നു. നീരൂറ്റിക്കുടിക്കന്നതുമൂലം ഇലകള്‍ ചുരണ്ട് കരിയുകയും, പൂവ് കൊഴിയുകയും, കായ്കള്‍ ചുരണ്ട് ചെറുതാവുകയും ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു. പയര്‍ചെടികളില്‍കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ വേഗത്തില്‍ വംശവര്‍ദ്ധന നടത്താന്‍ കഴിവുള്ളവയാണ്. വളർച്ച മുരടിച്ചും വളച്ചൊടിച്ചും അഫിസ് ക്രാസിവോറ സസ്യങ്ങൾക്ക് നേരിട്ട് നാശമുണ്ടാക്കുന്നു. ഉൽ‌പാദിപ്പിക്കുന്ന തേൻ‌തൂവ് സസ്യങ്ങളിൽ…

Read More

കൊടുവേലി കൃഷി ചെയ്യാം

ത്വക് രോഗങ്ങള്‍ക്കുള്ള കണ്‍കണ്ട ഔഷധമാണ് കൊടുവേലി. തൊലിപ്പുറമേയുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന കൂട്ടാണിത്. ചുവപ്പ്, നീല, വെള്ള എന്നിങ്ങനെയാണ് കൊടുവേലികള്. കൂടുതല്‍ പ്രാധാന്യം അധികം ഉയരത്തില്‍ വളരാത്ത ചുവപ്പുനിറമുള്ള പൂക്കളുണ്ടാകുന്നചെത്തിക്കൊടുവേലിക്കാണ്. നിലമൊരുക്കാം സാധാരണയായി മഴക്കാലത്തിന്‍റെ ആരംഭത്തിലാണ് കൊടുവേലിക്കൃഷി തുടങ്ങുന്നത്. കാലവര്‍ഷത്തിന്‍റെ തുടക്കത്തോടുകൂടി കൃഷി ചെയ്യേണ്ട സ്ഥലം നന്നായി കിളച്ചൊരുക്കി അതില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ സെന്‍റിന് 50 കിലോഗ്രാം എന്ന തോതില്‍ അടിവളമായി ചേര്‍ക്കുക. നന്നായി കിളച്ചു തയ്യാറാക്കിയ സ്ഥലം 20 സെന്‍റീമീറ്റര്‍ ഉയരത്തിലും 60…

Read More