
സിന്ധു ചാക്കോ – കാർഷിക മേഖലയിൽ പിറന്ന സ്ത്രീ രത്നം!
ഉറച്ച ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ ധീരമായി നേരിട്ട ഒരു വനിത. അതെ ഇടുക്കി ചെറുതോണിക്കാരി സിന്ധു ചാക്കോ എന്ന കർഷക വനിത ഇന്ന് ഒത്തിരി വീട്ടമ്മമാർക്ക് പ്രചോദനമാണ്. 13 വർഷം മുൻപ് നാലു മക്കളും മാതാവും അടങ്ങുന്ന കുടുംബത്തിൻറെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്ന സിന്ധു ചാക്കോ ഇന്ന് കാർഷിക കേരളത്തിന്റ അഭിമാനമാണ്. 13 വർഷങ്ങൾക്കു മുൻപ് ഭർത്താവ് വീടു വിട്ടു പോയപ്പോൾ തുടങ്ങിയ പോരാട്ടമാണ് സിന്ധുവിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഭർത്താവ് വീടുവിട്ടിറങ്ങിയപ്പോഴും നാലു മക്കളും…