
ജാതിക്ക കൃഷി
നമ്മുടെ കേരളം പുരാതന കാലം തൊട്ടേ സുഗന്ധവ്യഞ്ജനത്തിന് പേരുകേട്ട സ്ഥലമാണ്. അതിൽ പ്രധാനപെട്ടതാണ് നമ്മുടെ ജാതിക്ക. സംസ്‌കൃതത്തില്‍ ഇവയെ സുഗന്ധി, ത്രിഫല എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. വിപണിയിൽ ഏറെക്കുറെ സ്ഥാനം പിടിച്ചടക്കിയ ജാതിക്ക ഔഷധമേഖലയിൽ മുൻപന്തിയിലാണ് . ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പഴയകാലത്തെപോലെ ഇപ്പോഴും മേന്മ ഒട്ടും നഷ്ടപ്പെടാത്ത സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. ജാതിയുടെ ജന്മദേശം ഇന്തോനീസ്യയിലെ ബാന്‍ഡ ദ്വീപുകളാണ്. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെയാണ് ജാതിക്കൃഷിയുടെ കടന്നുകയറ്റം ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ,എന്നിവിടങ്ങളിൽ പ്രശസ്തമായത്, എങ്കിലും…