
വിത്ത് വേഗത്തില്‍ മുളയ്ക്കാന്‍ കഞ്ഞിവെള്ളം
കഞ്ഞിവെള്ളമില്ലാത്ത അടുക്കള മലയാളിയുടെ വീട്ടിലുണ്ടാകില്ല.ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു നേരമെങ്കിലും ചോറുണ്ണുന്നതു നമ്മുടെ ശീലമാണ്. അരി വേവിച്ച ശേഷമുണ്ടാകുന്ന കഞ്ഞിവെള്ളം കുടിക്കാന്‍ ഉപയോഗിക്കാറുണ്ട്, പശുക്കള്‍ക്കും കൊടുക്കാറുണ്ട്. എന്നാല്‍ കൃഷിയിടത്തിലും കഞ്ഞിവെള്ളം ഏറെ ഉപയോഗപ്രദമാണ്. കീടനാശിനിയായും വളര്‍ച്ചാ ത്വരകമായും കഞ്ഞിവെള്ളം ഉപയോഗിക്കുന്ന കാര്യം നമ്മള്‍ പല തവണ ചര്‍ച്ച ചെയ്തതാണ്. വിത്ത് വേഗത്തില്‍ മുളയ്ക്കാനും കഞ്ഞിവെള്ളം ഉപയോഗിക്കാം. വിത്ത് വേഗത്തില്‍ മുളച്ച് ആരോഗ്യത്തോടെ തൈകള്‍ വളരുക എന്നത് പച്ചക്കറിക്കൃഷിയില്‍ പ്രധാനമാണ്. വെണ്ട, പയര്‍, ചീര, വഴുതന, പാവയ്ക്ക,…