
പച്ചക്കറി ഇരട്ടി വിളവിനായി ചീമക്കൊന്നയും ചാണകവും
നല്ല മഴ ലഭിക്കുന്നതിനാല്‍ പറമ്പില്‍ പച്ചിലകള്‍ ധാരാളം വളര്‍ന്നു നില്‍ക്കുന്നുണ്ടാകും. ഇവയില്‍ ചീമക്കൊന്നയില ഉപയോഗിച്ച് മികച്ചൊരു ജൈവവളം തയാറാക്കാം. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യും ചീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവളം. രാസവസ്തുക്കള്‍ ഒട്ടും കലരാത്തതിനാല്‍ നമ്മുടെ ആരോഗ്യത്തിനും ഇവ ഒരു കുഴപ്പവും സൃഷ്ടിക്കില്ല. ചീമക്കൊന്ന ഇലയും ചാണകവും ചേര്‍ത്ത് നിര്‍മിക്കുന്ന കമ്പോസ്റ്റ് മികച്ച ജൈവവളമാണ്. ഇതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. നല്ല മഴ ലഭിക്കുന്നതിനാല്‍ പച്ചിലകള്‍ എളുപ്പത്തില്‍ അലിയുകയും…