
കാപ്‌സിക്കം ഗ്രോബാഗില്‍ വളര്‍ത്താം
പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വൈറ്റമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ക്യാന്‍സറിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. വിവിധ വിഭവങ്ങള്‍ തയാറാക്കാന്‍ ധാരാളമായി ഉപയോഗിക്കാറുണ്ടെങ്കിലും മലയാളികള്‍ അധികം കൃഷി ചെയ്യാത്ത വിളയാണ് കാപ്‌സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഉരുണ്ടിരിക്കുന്ന കാപ്‌സിക്കം കാണാന്‍ തന്നെ നല്ല ചേലാണ്. വലിയ അധ്വാനമൊന്നുമില്ലാതെ നമ്മുടെ വീട്ടില്‍ ഗ്രോബാഗിലോ ചട്ടിയിലോ കാപ്‌സിക്കം വളര്‍ത്തിയെടുക്കാം. വിത്ത്…