പാവല്‍ കൃഷി രീതിയും പരിചരണവും

പാവല്‍ അഥവാ കൈപ്പ മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ അഥവാ കയ്പ്പക്ക ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ , മുളക് കറി ഇവ തയ്യാറാക്കാം. വിപണിയില്‍ ലഭിക്കുന്ന പാവക്കയുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലലോ ?. ഏറ്റവും കൂടുതല്‍ വിഷമടിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്കാ. നമ്മുടെ അടുക്കളതോട്ടത്തില്‍/ടെറസ് കൃഷിയില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവല്‍. നല്ല പലയിനങ്ങളും ലഭ്യമാണ്, പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയവ ചില നല്ലയിനം പാവല്‍ ഇനങ്ങള്‍ ആണ്. വിത്ത്…

Read More

കരനെല്‍ക്കൃഷിയെ കുറിച്ച് കൂടുതലറിയാൻ

കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു. കൃഷി കാലംവിരിപ്പ് കൃഷി സമയം അഥവാ മെയ് – ജൂണ്‍…

Read More

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം

ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മാമ്പഴ ഈച്ചയുടെ ഉപദ്രവം മൂലം ഏറ്റവും കൂടുതൽ മാങ്ങ നശിച്ചുപോകുന്നതും ഇവിടെത്തന്നെ. മാങ്ങ മൂത്തു തുടങ്ങുന്നതോടെയാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയതുമാണ് പഴ ഈച്ചകൾ. മാങ്ങയുടെ പുറംതൊലിയിൽ ഇവ സൂക്ഷ്മ സുഷിരങ്ങളുണ്ടാക്കി മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കുന്നു. മാങ്ങ പഴുക്കാൻ പരുവമാകുമ്പോൾ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ മാങ്ങയുടെ ഉൾഭാഗം കാർന്നു തിന്നുകയും ചെയ്യുന്നു. കാർന്നു തിന്നാൻ തുടങ്ങുന്നതോടെ മാങ്ങയുടെ ഉൾഭാഗം വേഗത്തിൽ നശിക്കുകയും മാങ്ങ പെട്ടെന്നു…

Read More

കാപ്പിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും

കാപ്പികൃഷിയെ ദോഷകരമായി ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും കുറിച്ച് നോക്കാം. രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നതും കാപ്പികൃഷിയ്ക്ക് ഏററവും നാശനഷ്ടം വരുത്തുന്നതും ഇലത്തുരുമ്പ്, കരിംചീയൽ എന്നീ രണ്ട് കുമിൾ രോഗങ്ങളാണ്. ഇലത്തുരുമ്പ് രോഗം കാപ്പിച്ചെടിയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗമാണ് ഇലത്തുരുമ്പ്. ഹെമീലിയ,വാറാട്രിക്സ് എന്ന് പേരായ കുമിളാണ് രോഗഹേതു. അറബിക്കകൊപ്പിയിൽ വലിയ നാശം വരുത്തിവയ്ക്കുന്നു ഇൗ രോഗം ഇന്ത്യയിൽ ആദ്യമായി 1870 ൽ ആണ് രേഖപ്പെടുത്തിയത്. അ രോഗം നിമിത്തം കാപ്പിവിളവിൽ 50 മുതൽ 60 ശതമാനം വരെ നഷ്ടം സംഭവിക്കാം.രോഗബാധ ഇലകളിൽ…

Read More

പോഷകങ്ങള്‍ നിറഞ്ഞ ചോളം

ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. കാലങ്ങളായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു വിളയായിരുന്നു ചോളം. എന്നാല്‍ ഇപ്പോള്‍ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി ചെയ്യാവുന്നതാണ്. അതും ജൈവ രീതിയില്‍. പ്രമേഹ രോഗികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ചോളം വളരെ ഗുണകരമാണ്. കൃഷി ചെയ്യേണ്ട വിധം പുതു മഴ ലഭിക്കുന്നതോടെയാണ്…

Read More

പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും പരിഹരിക്കാം

അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം. ഈ പ്രശ്നം മൂലം കൃഷി ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം. നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും…

Read More

സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.

പുകയില കഷായം അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം. വേപ്പിന്‍കുരു സത്ത് 50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12…

Read More

ഏത്തവാഴ കൃഷി

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക്…

Read More

മരച്ചീനിക്ക് ഇടയിൽ മഞ്ഞൾ നട്ടാൽ എലിയെ അകറ്റാം

പ്രകൃതി സൗഹൃദ കൃഷിയിൽ മരച്ചീനി നടുന്നതും പ്രത്യേക രീതിയിലാണ്. ചരിവുള്ള സ്ഥലമാണെങ്കിൽ ചരിവിന് എതിരായി 2 അടി വീതിയിലും സൗകര്യപ്രദമായ നീളത്തിലും വാരം കോരുന്നു. ഇത് ഏപ്രിൽ മാസത്തിലെങ്കിലും ചെയ്തു തീർക്കണം. മെയ് മാസത്തിലെ പുതു മഴയ്ക്ക് വാരത്തിന്റെ മദ്ധ്യഭാഗത്ത് 3 അടി അകലത്തിൽ ഓരോ മരച്ചിനിക്കമ്പ് മുറിച്ചു നടുക. മരച്ചീനിക്കിടയിൽ, ജൂൺ മാസമാകുമ്പോഴേക്കും മഞ്ഞൾ നടണം എലിയെ അകറ്റി നിർത്താനാണ് മഞ്ഞൾ നടുന്നത്. മരച്ചീനി കിളുർത്ത് രണ്ടാഴ്ച കഴിയുമ്പോഴേക്ക് പണയുടെ (വാരത്തിന്റെ) ഇരുവശങ്ങളിലും ഉണങ്ങിയ തെങ്ങോലകൾ…

Read More

നിരവധി രോഗങ്ങൾക്ക് ഒരേയൊരു പരിഹാരം സുഡോമോണസ്.

വളവും കീടനാശിനികളും ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ അത്യാവശ്യമായ ഘടകങ്ങളാണ്. എന്നാൽ ഇതിനുവേണ്ടി നാം ഒരിക്കലും രാസകീടനാശിനികളോ, രാസവളങ്ങളോ ഉപയോഗപ്പെടുത്തരുത്. പൂർണ്ണമായും ജൈവകൃഷി ചെയ്തു നിങ്ങൾക്ക് കൂടുതൽ വിളവ് ലഭ്യമാക്കുവാൻ അനവധി മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവാണു വളങ്ങൾ. നമ്മുടെ മണ്ണിന് പോഷകാംശം പകർന്നുനൽകാൻ കഴിവുള്ള അനേകായിരം സൂക്ഷ്മജീവികളെ മണ്ണിൽ നിക്ഷേപിക്കാൻ ഈ ജീവാണുവളങ്ങൾ കൊണ്ട് സാധ്യമാകുന്നു. നിങ്ങളുടെ ചെടികൾക്ക് രോഗം വരുത്തുന്ന സൂക്ഷ്മജീവികളെ കൊന്നൊടുക്കാൻ വേണ്ടി മണ്ണിന് സുരക്ഷിതത്വം പകരുന്ന സൂക്ഷ്മജീവികളെ ഈ ജീവാണുവളങ്ങൾ വഴി…

Read More