
നനവെത്തിക്കുന്ന കുപ്പിയും ചട്ടിയും
വേനല്‍ക്കാലം തുടരുമ്പോള്‍ വെള്ളക്ഷാമം രൂക്ഷമാകുന്നുവോ. അടുക്കളത്തോട്ടത്തില്‍ നനയ്ക്കുന്നതിനു വെള്ളത്തിന്‍റെ ക്ഷാമം നേരിടുന്നവര്‍ക്ക് തുള്ളിയെണ്ണി നനയ്ക്കാന്‍ ഏതാനും ഉപായങ്ങള്‍ ഇതാ. ഒരു തുള്ളിപോലും പാഴാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനമെച്ചം. ചെടികള്‍ക്കൊന്നിനും ജലമല്ല, ഈര്‍പ്പമാണ് വേണ്ടതെന്ന വസ്തുതയാണ് ഇത്തരം നാടന്‍ സാങ്കേതിക വിദ്യകള്‍ക്കു പിന്നിലുള്ളത്. ഇവയൊന്നും വിശേഷാല്‍ ആരും കണ്ടുപിടിച്ചതല്ല, പലരുടെയും പ്രായോഗിക ചിന്തയില്‍ ഉരുത്തിരിഞ്ഞവയാണ്. അതിനാല്‍ തന്നെ ആര്‍ക്കും ഇവയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഡ്രിപ്പ് ഡ്രോപ്പ് ഇറിഗേഷന്‍ ആശുപത്രികളില്‍ ഞരമ്പുകളിലേക്ക് മരുന്നു കയറ്റുന്നതിനുള്ള ഡ്രിപ്പുകള്‍ കണ്ടിട്ടില്ലേ….