
പച്ചക്കറിക്കൃഷിയിലെ പരമ്പരാഗത നാട്ടറിവുകള്‍
പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയില്‍ കൃഷിചെയ്ത് വിളവുകള്‍ ഉണ്ടാക്കിയ പാരമ്പര്യം അവര്‍ക്കുണ്ട്. അന്നവര്‍ സ്വീകരിച്ചിരുന്ന പല മാര്‍ഗങ്ങളും അവര്‍ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവര്‍ വാമൊഴിയായും പ്രായോഗികമായും തലമുറകള്‍ക്ക് കൈമാറപ്പെട്ടു. എന്നാല്‍ ഇന്ന് ഇത്തരം വാമൊഴി അറിവുകള്‍ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകള്‍ പരിചയപ്പെടുത്തുകയാണ്. 1. മുളകുവിത്ത് പാകുമ്പോള്‍ വിത്തുമായി അരി പൊടിച്ചുകലര്‍ത്തി വിതറുക. ഉറുമ്പുകള്‍ വിത്തുപേക്ഷിച്ച് അരി ശേഖരിച്ച് പോകും. മുളകുവിത്ത് അവശേഷിക്കും.2….