കരനെല്‍ക്കൃഷിയെ കുറിച്ച് കൂടുതലറിയാൻ

കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു. കൃഷി കാലംവിരിപ്പ് കൃഷി സമയം അഥവാ മെയ് – ജൂണ്‍…

Read More

പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും പരിഹരിക്കാം

അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം. ഈ പ്രശ്നം മൂലം കൃഷി ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം. നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും…

Read More

മുസംബി കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

പ്രധാനമായും ജ്യൂസിന് വേണ്ടി വളർത്തുന്ന ഓറഞ്ചുകളിലൊന്നാണ് മുസംബി. റൂട്ടേസി എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന മുസംബി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ പഴമാണ്. 20 മുതൽ 25 അടി വരെ ഉയരത്തിൽ വളരുന്ന ചെറിയ മരമാണ് മുസംബി. മുസംബി ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാറാഷ്ട്ര, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, ബീഹാർ, അസം, മിസോറാം, ജമ്മു& കാശ്മീർ എന്നിവിടങ്ങളിലാണ് കൂടുതലായും മുസംബി ഉത്പാദിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ മൊസംബി കൃഷിക്ക് ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലാവസ്ഥ ആവശ്യമാണ്, മാത്രമല്ല ഇതിന് വേനൽക്കാലത്ത്…

Read More

കൊമ്പൻചെല്ലിയിൽ നിന്ന് തെങ്ങിനെ രക്ഷിക്കാം

തെങ്ങിൻതൈകളെ ബാധിച്ചിരിക്കുന്നത് രോഗമാണോ കീടമാണോ എന്ന് തിരിച്ചറിയുകയെന്നതാണ് തെങ്ങിനെ ചികിത്സിക്കുന്നതിലെ ആദ്യഘട്ടം. ഒട്ടേറെരോഗങ്ങളും കീടങ്ങളും തെങ്ങിനെ ബാധിച്ചുകാണുന്നുണ്ട്. കേരളത്തിലെ തെങ്ങുകൃഷി ഗൗരവതരമായി മാറാതെ വഴിപാടായിമാറുപ്രവണതയാണ് തെങ്ങുകളുടെ രോഗമറിഞ്ഞ് ചികിത്സ നൽകാൻ കേരളീയർ മടിക്കുന്നതിന്റെ  ഒരു കാരണം. തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്. ആനിമാലിയ സാമ്രാജ്യത്തിലെ സ്‌കാരബൈദേ കുടുംബത്തിലെ ഒറിക്ടസ് ജനുസിൽപ്പെ’ ഷഡ്പദമാണിത്. ഒറിക്ടസ് റൈനോസിറസ് എന്നാണ് ശാസ്ത്രനാമം. ആകെ ആറുമാസക്കാലം മാത്രം…

Read More

വാഴക്കൃഷി ലാഭകരമാക്കാൻ പത്ത് മാര്‍ഗങ്ങള്‍

വീട്ടുമുറ്റത്ത് ഒരു വാഴയെങ്കിലും നടാത്ത മലയാളിയുണ്ടാകില്ല. നേന്ത്രന്‍, പൂവന്‍ തുടങ്ങി നിരവധി ഇനം വാഴകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്. പണ്ടു കാലം മുതലേ മനുഷ്യന്‍ കൃഷി ചെയ്യുന്ന പഴമാണിത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഴക്കൃഷിയില്‍ നല്ല വിളവ് നേടാം. 1. വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളയുടെ കരുത്ത് കൂടുകയും വിളവ് മെച്ചപ്പെടുകയും ചെയ്യും. 2. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തതിനു ശേഷം നട്ടാല്‍ നിമാ വിരയുടെ ഉപദ്രവമുണ്ടാകില്ല….

Read More

വാണിജ്യ വിളയായ കശുമാവിനെ കുറിച്ചറിയാം

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശമെന്നു കരുതപ്പെടുന്നുണ്ട്. ഇന്ന് ബ്രസീലിനു പുറമേ ഇന്ത്യ, മൊസാമ്പിക്ക്, താന്‍സാനിയ, കെനിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ കശുമാവ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിപ്പോരുന്നു. ഭാരതത്തില്‍ 16- നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്. മലബാറുകള്‍ പോര്‍ട്ടുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനു പറങ്കിമാവെന്ന പേരു ലഭിച്ചു. ഭാരതത്തില്‍ കേരളത്തിനു പുറമേ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും…

Read More

കായ് ചീയല്‍, ഫംഗസ് ബാധ എന്നിവയ്ക്ക് ഒറ്റ പരിഹാരം, ഒരു ഗ്ലാസ് പാല്‍

പശുവില്‍ പാല്‍ മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. തൈര്, മോര്, നെയ്യ്, വെണ്ണ എന്നിവയെല്ലാം പാലില്‍ നിന്നാണ് നാം വേര്‍തിരിക്കുന്നത്. ചെടികള്‍ക്കും പാല്‍ നല്ലതാണോ…? അതെ എന്നു തന്നെയാണ് ഉത്തരം. പാല്‍ ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും പലതരം രോഗങ്ങള്‍ മാറാനും കീടങ്ങളെ തുരത്താനും ഉപകരിക്കും. തയാറാക്കുന്ന വിധം ഒരു ഗ്ലാസ് പാലെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. നല്ല പോലെ ഇളക്കിയ ശേഷം വേണം ഉപയോഗിക്കാന്‍. നാടന്‍ പശുവിന്റെ പാലാണെങ്കില്‍ ഉത്തമം. ലായനി തയാറാക്കി…

Read More

ഓർക്കിഡ് തണ്ട് ഉപയോഗിച്ച് തൈകൾ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ഓർക്കിഡ് വിഭാഗത്തിൽ വളർത്താൻ എളുപ്പവും, വിവിധ നിറങ്ങളും ഡെൻഡ്രോബിയം ഇനങ്ങൾക്ക് തന്നെയാണ്. നീണ്ട തണ്ടിൽ രണ്ടു വശത്തേക്കും വളരുന്ന ഇലകൾ. ഏറ്റവും മുകളിൽ നിന്നോ ഇലകൾക്കിടയിലെ തണ്ടുകളിൽ നിന്നോ പൂക്കൾ കുലകളായി വളരുന്നു. ഈ പൂക്കൾ കൊഴിഞ്ഞ് പോയതിന് ശേഷം ആ തണ്ട് പുതിയ ചെടികൾ വളർത്താൻ ഉപയോഗിക്കാം. തണ്ടിൽ കുറേ node കാണാം അതിലാണ് പുതിയ തൈകൾ വളരുന്നത് – അതിനായി തണ്ടുകൾ നല്ല വൃത്തിയാക്കിയ കത്തി കൊണ്ട് മുറിക്കണം.മുറിച്ച ചെടിയുടെ ഭാഗത്ത് ഏതെങ്കിലും ഫംഗിസൈഡ്…

Read More

സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ?

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാന്‍ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്-മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ അധ്വാനം, ഒരു നാടന്‍ പശു.ഇദ്ദേഹത്തിന്‍റെ രീതിയനുസരിച്ച് ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. ചെടികള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ…

Read More

നനവെത്തിക്കുന്ന കുപ്പിയും ചട്ടിയും

വേനല്‍ക്കാലം തുടരുമ്പോള്‍ വെള്ളക്ഷാമം രൂക്ഷമാകുന്നുവോ. അടുക്കളത്തോട്ടത്തില്‍ നനയ്ക്കുന്നതിനു വെള്ളത്തിന്‍റെ ക്ഷാമം നേരിടുന്നവര്‍ക്ക് തുള്ളിയെണ്ണി നനയ്ക്കാന്‍ ഏതാനും ഉപായങ്ങള്‍ ഇതാ. ഒരു തുള്ളിപോലും പാഴാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനമെച്ചം. ചെടികള്‍ക്കൊന്നിനും ജലമല്ല, ഈര്‍പ്പമാണ് വേണ്ടതെന്ന വസ്തുതയാണ് ഇത്തരം നാടന്‍ സാങ്കേതിക വിദ്യകള്‍ക്കു പിന്നിലുള്ളത്. ഇവയൊന്നും വിശേഷാല്‍ ആരും കണ്ടുപിടിച്ചതല്ല, പലരുടെയും പ്രായോഗിക ചിന്തയില്‍ ഉരുത്തിരിഞ്ഞവയാണ്. അതിനാല്‍ തന്നെ ആര്‍ക്കും ഇവയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യമുണ്ട്.  ഡ്രിപ്പ് ഡ്രോപ്പ് ഇറിഗേഷന്‍ ആശുപത്രികളില്‍ ഞരമ്പുകളിലേക്ക് മരുന്നു കയറ്റുന്നതിനുള്ള ഡ്രിപ്പുകള്‍ കണ്ടിട്ടില്ലേ….

Read More