ഗോമൂത്ര- കാന്താരിമുളക് മിശ്രിതം

ഗോമൂത്ര കാന്താരി മുളക് മിശ്രിതം– Organic Pesticides Using Bird eye chilies എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍, പുകയില കഷായം, പാല്‍ക്കായ മിശ്രിതം ഒക്കെ അവയില്‍ ചിലതാണ്. ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ജൈവ കീട നാശിനികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി വെണ്ട സാധനങ്ങള്‍. 1, ഗോമൂത്രം – 1 ലിറ്റര്‍2, കാന്താരി മുളക് – 1 കൈപ്പിടി3,…

Read More

കൊടുവേലി കൃഷി ചെയ്യാം

ത്വക് രോഗങ്ങള്‍ക്കുള്ള കണ്‍കണ്ട ഔഷധമാണ് കൊടുവേലി. തൊലിപ്പുറമേയുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന കൂട്ടാണിത്. ചുവപ്പ്, നീല, വെള്ള എന്നിങ്ങനെയാണ് കൊടുവേലികള്. കൂടുതല്‍ പ്രാധാന്യം അധികം ഉയരത്തില്‍ വളരാത്ത ചുവപ്പുനിറമുള്ള പൂക്കളുണ്ടാകുന്നചെത്തിക്കൊടുവേലിക്കാണ്. നിലമൊരുക്കാം സാധാരണയായി മഴക്കാലത്തിന്‍റെ ആരംഭത്തിലാണ് കൊടുവേലിക്കൃഷി തുടങ്ങുന്നത്. കാലവര്‍ഷത്തിന്‍റെ തുടക്കത്തോടുകൂടി കൃഷി ചെയ്യേണ്ട സ്ഥലം നന്നായി കിളച്ചൊരുക്കി അതില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ സെന്‍റിന് 50 കിലോഗ്രാം എന്ന തോതില്‍ അടിവളമായി ചേര്‍ക്കുക. നന്നായി കിളച്ചു തയ്യാറാക്കിയ സ്ഥലം 20 സെന്‍റീമീറ്റര്‍ ഉയരത്തിലും 60…

Read More

ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാൻ ഉള്ള മാർഗ്ഗങ്ങൾ

വെള്ളക്കെട്ടും ഈർപ്പമുള്ള പ്രദേശങ്ങളിലുമാണ് ഒച്ചുകൾ പ്രധാനമായും കണ്ടുവരുന്നത്. മണ്ണിലെയോ കല്ലുകളുടെയോ വിടവിലും, ഇലകളെല്ലാം കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിലുമാണ് സാധാരണയായി ഇവ കൂടുകൂട്ടി മുട്ടയിടുന്നത്. ആദ്യവർഷങ്ങളിൽ നൂറും പിന്നീട് ഏകദേശം അഞ്ഞൂറിലധികം മുട്ടയിടുകയും ചെയ്യുന്നു. ദീർഘകാല ജീവിതചക്രമാണ് ഒച്ചുകളുടേത്. ആറു മാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന ഇവയ്ക്ക് 5 മുതൽ 10 വർഷം വരെ ആയുസ്സുണ്ട്. ഏകദേശം 19 സെ. മീ. വരെ നീളവും 750 ഗ്രാം ഭാരവും വരെ ഇവയ്ക്കുണ്ട്. പ്രതികൂല കാലാവസ്ഥയിൽ 3 വർഷം വരെ കട്ടിയുള്ള…

Read More

മുഞ്ഞയെയും കായ്തുരപ്പനേയും തുരത്താന്‍ പപ്പായ ഇല

പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. പപ്പായ ഇല കൊണ്ടു നിരവധി തരത്തിലുള്ള ജൈവ കീടനാശിനികള്‍ തയാറാക്കാറുണ്ട്. പപ്പായ ഇലയുടെ രൂക്ഷമായ ഗന്ധവും കറയുമെല്ലാം കീടങ്ങളുടെയും വിവിധ തരം പ്രാണികളുടേയും പേടി സ്വപ്‌നമാണ്. ഒരു രൂപ പോലും ചെലവില്ലാതെ വീട്ടില്‍ തന്നെ നിഷ്പ്രയാസം തയാറാക്കാവുന്നവയാണിവ. പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. 1. മൂന്നു മണിക്കൂറില്‍ ജൈവകീടനാശിനി പപ്പായ ഇലകള്‍ ചെറുതായി അരിയുകയാണ് ആദ്യം ചെയ്യേണ്ടത്….

Read More

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി

കൃഷിക്കാര്‍ക്ക് സമയോചിതമായി ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും വിളയിറക്കാന്‍ ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി. വിളസീസണില്‍ വേണ്ടുന്ന സാധനസാമഗ്രികൾ വാങ്ങാനാണ് ഇത് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്.കർഷകർക്കുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ പലതും ലഭ്യമാക്കുന്നതു കൃഷിഭവനുകളിലൂടെ ആണെന്നതിനാൽ പലപ്പോഴും കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനുവേണ്ടി കൃഷിക്കാർ കൃഷിഭവനുകളെ സമീപിക്കാറുണ്ട്.കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ കൃഷിഭവനിൽ ലഭ്യമല്ല, മറിച്ച് ബാങ്കുകൾ വഴി മാത്രം നടത്തപ്പെടുന്ന പദ്ധതിയാണ്. നബാർഡിന്റെ (നാഷനൽ ബാങ്ക് ഫോർ…

Read More

ഹരിത കേരളം മിഷൻ-അറിയേണ്ടതെല്ലാം

ശുചിത്വ- മാലിന്യ സംസ്കരണം, മണ്ണ് -ജല സംസ്കരണം, ജൈവകൃഷി എന്നിവയ്ക്ക് പ്രാമുഖ്യം കൊടുത്തുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് ഹരിത കേരളം മിഷൻ. ജനപങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷൻ പ്രവർത്തനങ്ങൾ താഴേത്തട്ടുകളിൽ നിന്ന് നടപ്പിലാക്കുന്നത്. പൗരസമിതി കൾ, ബഹുജന സംഘടനകൾ, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ- ആരോഗ്യ സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജനകീയ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ,സന്നദ്ധ സംഘടനകൾ, മത സ്ഥാപനങ്ങൾ, കമ്പനികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്തമേഖലകളിലും പ്രവർത്തിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതികസഹായം, സന്നദ്ധസേവനം, സാമ്പത്തിക…

Read More

രുചിയേറും പത്തില തോരൻ

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചു ബലവും ഉന്മേഷവും ആർജിക്കാൻ ഏറ്റവും നല്ല കാലമാണ് കർക്കിടകം ( നാളെ മുതൽ ). ഔഷധങ്ങൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. കർക്കിടകത്തിലെ ഒരു പ്രധാന വിഭവമാണ് പത്തില തോരൻ. പത്തുതരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ കൊണ്ടുള്ള തോരനാണിത്. ദേശഭേദത്തിനനുസരിച്ചു തെരഞ്ഞെടുക്കുന്ന ചെടികൾക്ക് വ്യത്യാസം വരാം..പൊതുവെ പ്രചാരത്തിലുള്ള പത്തിലകൾ നമുക്ക് പരിചയപ്പെടാം.. ◆ താള് കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസിയം എന്നിവയാൽ സമ്പന്നമായ താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. തൊലി നീക്കിയ…

Read More

ചീത്തയായ പയർ ഉപയോഗിച്ച് കൃഷിക്ക് ആവശ്യമായ വളം തയ്യാറാക്കാം

പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ നാം ഉപയോഗിക്കുന്ന ഒന്നാണ് ചെറുപയർ. ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണിത്. ചെറുപയറാണ് ഇപ്പോൾ മൈക്രോ ഗ്രീൻസ് കൃഷിക്ക് കൂടുതൽ ഉപയോഗിക്കുന്നതും. കാർബോഹൈഡ്രേറ്റ്, ഫൈബർ, മഗ്നീഷ്യം,സിങ്ക്, അയൺ, മാംഗനീസ് പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ചെറുപയർ പുഴുങ്ങി കഴിക്കുന്നത് നല്ലതാണ് അതുപോലെ മുളപ്പിച്ചു കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ദഹനം എളുപ്പമാക്കാനും കുടലിന്റെ ആരോഗ്യത്തിനും ചെറുപയർ നല്ലതാണ്. അതുപോലെ മലബന്ധം…

Read More

കരിമ്പ് കൃഷി ചെയ്യണ്ട രീതികളും മറ്റു അറിവുകളും

ഇന്ത്യയില്‍ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കൃഷിചെയ്തുവരുന്ന വിളയാണിത്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഭാഗികമായും കൃഷിചെയ്തുവരുന്നു.  സക്കാറം ഒസിഫിനാരം എന്നാണ് കരിമ്പിന്‍റെ ശാസ്ത്രനാമം. തൊലിയുടെ നിറത്തിന്‍റെ  അടിസ്ഥാനത്തില്‍ ഇളം പച്ച, കടുംപച്ച, ചുവപ്പ് , വയലറ്റ്, ചുവപ്പ് കലര്‍ന്ന തവിട്ട് എന്നിങ്ങനെ വിവിധതരത്തില്‍ കരിമ്പുണ്ട്. ഏകദേശം നാല്-അഞ്ച് മീറ്റര്‍ ഉയരത്തില്‍ വളരുന്നതും ഉറപ്പുള്ള കാണ്ഡത്തോടു കൂടിയതുമാണ് കരിമ്പ്.  ഇതിന് അനവധിമുട്ടുകള്‍ കാണപ്പെടുന്നു. വലിയകരിമ്പിന് ഇരുപതില്‍ക്കൂടുതല്‍ മുട്ടുകള്‍ കാണാം. എല്ലാമുട്ടിലും ധാരാളം വേരുമുകുളങ്ങളുണ്ടാകും….

Read More

മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് ഇൻഡസ്ട്രീസ് എക്സലൻസ് പുരസ്‌കാരം

കണ്ണൂർ 2023 ലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എക്സലൻസ് പുരസ്‌കാരം മയ്യിൽ നെല്ലുൽപാദക കമ്പനിക്ക്. കർഷകരുടെ ഉൽപനങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തി അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് പുരസ്‌കാരം. ഇന്ത്യയിലെ 20 കർഷക കൂട്ടായ്മകളിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക കമ്പനിയാണിത്. ബുധൻ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും സംരംഭകരുമായുള്ള മുഖാമുഖവും നടക്കും.   2017ൽ രൂപീകരിച്ച മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് 542 ഓഹരി ഉടമകളാണുള്ളത്. എല്ലാവർഷവും ഓഹരി വിഹിതം നൽകുന്നു. രാജ്യത്ത്…

Read More