പോഷകങ്ങള്‍ നിറഞ്ഞ ചോളം

ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. കാലങ്ങളായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു വിളയായിരുന്നു ചോളം. എന്നാല്‍ ഇപ്പോള്‍ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി ചെയ്യാവുന്നതാണ്. അതും ജൈവ രീതിയില്‍. പ്രമേഹ രോഗികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ചോളം വളരെ ഗുണകരമാണ്. കൃഷി ചെയ്യേണ്ട വിധം പുതു മഴ ലഭിക്കുന്നതോടെയാണ്…

Read More

ദീര്‍ഘകാല വിളവിന് ശിഖരങ്ങള്‍ വെട്ടിയൊതുക്കി പരിപാലിക്കാം

വഴുതന, വെണ്ട, പച്ചമുളക്, കാന്താരിമുളക് തുടങ്ങിയ ഇനങ്ങള്‍ ശിഖിരങ്ങള്‍ വെട്ടി വിട്ട് ഒപ്പം നല്ല പരിപാലനവും നല്‍കിയില്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍ ചില ഇനങ്ങള്‍ നന്നായി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. ഇത്തരം ഇനങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു പരിപാലിക്കുകയാണ് വേണ്ടത്. ഇതിനു…

Read More

പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി

മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ക്യഷി ഓഫീസർ ഷിബുകുമാറിന്‍റെ പരീക്ഷണംഓരോ വീട്ടിലേയ്ക്കും ആവശ്യമായ പച്ചക്കറി സ്വയം ഉത്പ്പാദിപ്പിച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് ലക്ഷ്യം.ടെറസില്‍ കൃഷി ചെയ്ത് പരമാവധി പച്ചക്കറികള്‍ വിളയിക്കാനാണ് ശ്രമം.മണ്ണില്ലാകൃഷി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്വാപോണിക്‌സും ഹൈഡ്രോപോണിക്‌സുമൊക്കെയല്ലേ. എന്നാലിത് അതൊന്നുമല്ല. മണ്ണിന് പകരം പഴയ ന്യൂസ്‌പേപ്പറുകളാണ് ഉപയോഗിക്കുന്നത്. “സാധാരണ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗില്‍ പോട്ടിങ്ങ് മിശ്രിതം നിറച്ച് അതിലാണ് തൈകള്‍ നടുന്നത്. വെള്ളം രാവിലേയും വൈകിട്ടും ഗ്രോബാഗിന്‍റെ…

Read More

തക്കാളിയിലെ ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം?

നമ്മുടെ കൃഷിയിടങ്ങളിൽ എല്ലാവരും വച്ചുപിടിപ്പിക്കുന്ന വിളയാണ് തക്കാളി. എന്നാൽ തക്കാളിയിൽ ധാരാളം രോഗങ്ങൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ബാക്ടീരിയൽ വാട്ടം. തക്കാളിയുടെ ഏതുഘട്ടത്തിലും ബാക്ടീരിയൽ വാട്ടരോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. കുമിൾബാധ ആണ് ഇതിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ബാക്ടീരിയ ബാധയും കാരണമായേക്കാം. ബാക്ടീരിയൽ വാട്ടം എങ്ങനെ കണ്ടെത്താം? വാടി തുടങ്ങിയ ചെടിയുടെ തണ്ട് മുറിച്ച് നല്ല വെള്ളത്തിൽ മുക്കിവെച്ചാൽ മുറിപ്പാടിൽ നിന്ന് വെളുത്ത നൂലുപോലെ ബാക്ടീരിയം വരുന്നതായി കാണാം. ഇതാണ് ബാക്ടീരിയൽ വാട്ട രോഗത്തെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പവഴി. ബാക്ടീരിയൽ…

Read More

വാഴക്കൃഷി ലാഭകരമാക്കാൻ പത്ത് മാര്‍ഗങ്ങള്‍

വീട്ടുമുറ്റത്ത് ഒരു വാഴയെങ്കിലും നടാത്ത മലയാളിയുണ്ടാകില്ല. നേന്ത്രന്‍, പൂവന്‍ തുടങ്ങി നിരവധി ഇനം വാഴകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്. പണ്ടു കാലം മുതലേ മനുഷ്യന്‍ കൃഷി ചെയ്യുന്ന പഴമാണിത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഴക്കൃഷിയില്‍ നല്ല വിളവ് നേടാം. 1. വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളയുടെ കരുത്ത് കൂടുകയും വിളവ് മെച്ചപ്പെടുകയും ചെയ്യും. 2. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തതിനു ശേഷം നട്ടാല്‍ നിമാ വിരയുടെ ഉപദ്രവമുണ്ടാകില്ല….

Read More

വിത്ത് വേഗത്തില്‍ മുളയ്ക്കാന്‍ കഞ്ഞിവെള്ളം

കഞ്ഞിവെള്ളമില്ലാത്ത അടുക്കള മലയാളിയുടെ വീട്ടിലുണ്ടാകില്ല.ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു നേരമെങ്കിലും ചോറുണ്ണുന്നതു നമ്മുടെ ശീലമാണ്. അരി വേവിച്ച ശേഷമുണ്ടാകുന്ന കഞ്ഞിവെള്ളം കുടിക്കാന്‍ ഉപയോഗിക്കാറുണ്ട്, പശുക്കള്‍ക്കും കൊടുക്കാറുണ്ട്. എന്നാല്‍ കൃഷിയിടത്തിലും കഞ്ഞിവെള്ളം ഏറെ ഉപയോഗപ്രദമാണ്. കീടനാശിനിയായും വളര്‍ച്ചാ ത്വരകമായും കഞ്ഞിവെള്ളം ഉപയോഗിക്കുന്ന കാര്യം നമ്മള്‍ പല തവണ ചര്‍ച്ച ചെയ്തതാണ്. വിത്ത് വേഗത്തില്‍ മുളയ്ക്കാനും കഞ്ഞിവെള്ളം ഉപയോഗിക്കാം. വിത്ത് വേഗത്തില്‍ മുളച്ച് ആരോഗ്യത്തോടെ തൈകള്‍ വളരുക എന്നത് പച്ചക്കറിക്കൃഷിയില്‍ പ്രധാനമാണ്. വെണ്ട, പയര്‍, ചീര, വഴുതന, പാവയ്ക്ക,…

Read More

പയറുവര്‍ഗചെടികളില്‍നിന്നും കിട്ടാവുന്ന ജൈവവളത്തിന്‍റെ തോതും നൈട്രജന്‍റെ ലഭ്യതയും 

മണ്ണിന്‍റെ ആരോഗ്യവും വിളവു തരാനുള്ള ശേഷിയും വര്‍ധിപ്പിക്കാന്‍ പയര്‍വര്‍ഗ ചെടികള്‍ക്കു സാധിക്കും. ഇവ വളര്‍ത്തിയ ശേഷം മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ പുതയിടുകയോ ചെയ്താല്‍ മതി. നാടന്‍ പയര്‍ മുതല്‍ പ്രത്യേക പയര്‍ വര്‍ഗവളച്ചെടികള്‍ക്കു വരെ ഈ കഴിവുണ്ട്.  ഇത്തരം ചെടികളുടെ വേരില്‍ കാണുന്ന മുഴകളില്‍ ഉള്ള ബാക്ടീരിയകള്‍ നൈട്രജന്‍ ശേഖരിക്കുന്നു. ചെടികള്‍ അഴുകുമ്പോള്‍ ഈ നൈട്രജന്‍ വിളകള്‍ക്ക് ലഭ്യമാകും. ഒരു ഹെക്ടറിന് വിവിധ തരം പയറുവര്‍ഗചെടികളില്‍നിന്നും കിട്ടാവുന്ന ജൈവവളത്തിന്‍റെ തോതും നൈട്രജന്‍റെ ലഭ്യതയും താഴെ കൊടുത്തിരിക്കുന്നു. വിള  ജൈവവളത്തിന്‍റെതൂക്കം…

Read More

മാതളനാരങ്ങയുടെ തൊലി മികച്ച ജൈവവളം

പഴം – പച്ചക്കറി അവിശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കുന്ന പതിവുണ്ട്. കമ്പോസ്റ്റാക്കിയോ നേരിട്ടോ ഇവ ചെടികളുടെ ചുവട്ടിലിട്ടു കൊടുക്കും. ഇങ്ങനെ വളമായി നല്‍കാന്‍ ഏറെ അനുയോജ്യമാണ് മാതള നാരങ്ങയുടെ തൊലി.  മാതളനാരങ്ങയുടെ തൊലി വളമായി ഉപയോഗിക്കേണ്ട രീതികള്‍ നോക്കാം. 1. ചുവട്ടിലൊഴിക്കാന്‍ ലായനി മാതളനാരങ്ങയുടെ തൊലി ദ്രാവക രൂപത്തിലാക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇതിനായി തൊലി ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിലിട്ട് അരച്ചെടുക്കുക. എന്നിട്ട് കുറച്ച് വെള്ളം ചേര്‍ത്ത് ഇളക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ദ്രാവക രൂപത്തിലായതിനാല്‍ ചെടികള്‍ക്ക് വേഗത്തില്‍…

Read More

ഓർക്കിഡ് തണ്ട് ഉപയോഗിച്ച് തൈകൾ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ഓർക്കിഡ് വിഭാഗത്തിൽ വളർത്താൻ എളുപ്പവും, വിവിധ നിറങ്ങളും ഡെൻഡ്രോബിയം ഇനങ്ങൾക്ക് തന്നെയാണ്. നീണ്ട തണ്ടിൽ രണ്ടു വശത്തേക്കും വളരുന്ന ഇലകൾ. ഏറ്റവും മുകളിൽ നിന്നോ ഇലകൾക്കിടയിലെ തണ്ടുകളിൽ നിന്നോ പൂക്കൾ കുലകളായി വളരുന്നു. ഈ പൂക്കൾ കൊഴിഞ്ഞ് പോയതിന് ശേഷം ആ തണ്ട് പുതിയ ചെടികൾ വളർത്താൻ ഉപയോഗിക്കാം. തണ്ടിൽ കുറേ node കാണാം അതിലാണ് പുതിയ തൈകൾ വളരുന്നത് – അതിനായി തണ്ടുകൾ നല്ല വൃത്തിയാക്കിയ കത്തി കൊണ്ട് മുറിക്കണം.മുറിച്ച ചെടിയുടെ ഭാഗത്ത് ഏതെങ്കിലും ഫംഗിസൈഡ്…

Read More

സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ?

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാന്‍ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്-മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ അധ്വാനം, ഒരു നാടന്‍ പശു.ഇദ്ദേഹത്തിന്‍റെ രീതിയനുസരിച്ച് ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. ചെടികള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ…

Read More