ചെടികൾക്ക് എന്തിനാണ് കടല (കപ്പലണ്ടി) പിണ്ണാക്ക് പുളിപ്പിച്ച് ഒഴിക്കുന്നത്

പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ?ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു…

Read More

കരിമ്പ് കൃഷി ചെയ്യണ്ട രീതികളും മറ്റു അറിവുകളും

ഇന്ത്യയില്‍ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കൃഷിചെയ്തുവരുന്ന വിളയാണിത്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഭാഗികമായും കൃഷിചെയ്തുവരുന്നു.  സക്കാറം ഒസിഫിനാരം എന്നാണ് കരിമ്പിന്‍റെ ശാസ്ത്രനാമം. തൊലിയുടെ നിറത്തിന്‍റെ  അടിസ്ഥാനത്തില്‍ ഇളം പച്ച, കടുംപച്ച, ചുവപ്പ് , വയലറ്റ്, ചുവപ്പ് കലര്‍ന്ന തവിട്ട് എന്നിങ്ങനെ വിവിധതരത്തില്‍ കരിമ്പുണ്ട്. ഏകദേശം നാല്-അഞ്ച് മീറ്റര്‍ ഉയരത്തില്‍ വളരുന്നതും ഉറപ്പുള്ള കാണ്ഡത്തോടു കൂടിയതുമാണ് കരിമ്പ്.  ഇതിന് അനവധിമുട്ടുകള്‍ കാണപ്പെടുന്നു. വലിയകരിമ്പിന് ഇരുപതില്‍ക്കൂടുതല്‍ മുട്ടുകള്‍ കാണാം. എല്ലാമുട്ടിലും ധാരാളം വേരുമുകുളങ്ങളുണ്ടാകും….

Read More

പഴങ്ങൾ നിറഞ്ഞ കാട്. സ്വർഗം ഭൂമിയിൽ സൃഷ്ട്ടിച്ച മനുഷ്യൻ

ഇതു വെറും സ്വപ്നത്തിലോ സ്വർഗ്ഗത്തിലോ ഉള്ള കാഴ്ചയല്ല. കഥകളിലെ സ്വർഗത്തെ ഭൂമിയിലേക്കെത്തിച്ച ഒരു മനുഷ്യന്റെ ജീവിതത്തിലേക്കും ആ സ്വർഗ്ഗത്തിലേക്കും ഉള്ള യാത്ര വിവരണം ആണ്ഒരുപാട് വന്മരങ്ങൾ , ചെറുമരങ്ങൾ കുറ്റിച്ചെടികൾ വള്ളിപ്പടർപ്പുകൾ ഇതെല്ലാം നിറഞ്ഞതാകും കാട്.. എന്നാൽ കാടിന് മറ്റൊരു അർഥം കൊടുത്തിരിക്കുകയാണ് ശ്രീകൃഷ്ണപുരത്തെ അരവിന്ദേട്ടൻ.. പ്രകൃതിയെ മനസറിഞ്ഞു സ്നേഹിക്കുന്ന സഞ്ചാരികൾ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട സ്ഥലം.ശ്രീകൃഷ്ണപുരത്തു അരവിന്ദേട്ടന് ഒരു വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ട്.. ഗാർഡൻ എന്നുപറയുമ്പോൾ ചെറിയ ചെറിയ പൂക്കൾ, ചെറുമരങ്ങൾ മാത്രം ആണ്…

Read More

മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് ഇൻഡസ്ട്രീസ് എക്സലൻസ് പുരസ്‌കാരം

കണ്ണൂർ 2023 ലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എക്സലൻസ് പുരസ്‌കാരം മയ്യിൽ നെല്ലുൽപാദക കമ്പനിക്ക്. കർഷകരുടെ ഉൽപനങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തി അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് പുരസ്‌കാരം. ഇന്ത്യയിലെ 20 കർഷക കൂട്ടായ്മകളിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക കമ്പനിയാണിത്. ബുധൻ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും സംരംഭകരുമായുള്ള മുഖാമുഖവും നടക്കും.   2017ൽ രൂപീകരിച്ച മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് 542 ഓഹരി ഉടമകളാണുള്ളത്. എല്ലാവർഷവും ഓഹരി വിഹിതം നൽകുന്നു. രാജ്യത്ത്…

Read More

കുങ്കുമപ്പൂവ് നട്ടുവളര്‍ത്താം

കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണിത്. യൂറോപ്പിലാണ് ജനനമെങ്കിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ആസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, ഇംഗ്ലണ്ട്, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും വളരുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ ജമ്മു കശ്‍മീരിലും ഹിമാചല്‍ പ്രദേശിലുമാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. മണ്ണും കാലാവസ്ഥയും…

Read More

അറിയാം നക്ഷത്രമുല്ലയെ

ഹൃദ്യമായ മണം മാത്രമല്ല മുല്ല പൂക്കൾ നമുക്ക് സമ്മാനിക്കുക, മുല്ലയിലൂടെ നമുക്ക് വരുമാനവും നേടാം.പൂത്തുലഞ്ഞ മുല്ല പൂക്കൾ കണ്ണിനു കുളിർമയും മനസ്സിന് നവോന്മേഷവും പ്രദാനം ചെയ്യുന്നു. മലയാളിയുടെ വിവാഹസങ്കല്പങ്ങളിൽ മുല്ലയെക്കാൾ പ്രാധാന്യം മറ്റൊരു പുഷ്പത്തിനും ഇല്ല. കേരളത്തിലുടനീളം ഇന്ന് മുല്ലക്കൃഷി പ്രചാരത്തിലുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് കുറ്റിമുല്ല. ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യാസിൻ എന്ന പേർഷ്യൻ വക്കിൽ നിന്നാണ് ജാസ്മിൻ എന്ന പദത്തിന്റെ ഉത്ഭവം. “ഒലിയേസ” എന്ന ഇനത്തിൽ പെട്ട കുറ്റിച്ചെടിയാണ് മുല്ല. ശങ്കരന്കോവില്,…

Read More

കൂവക്കൃഷിയിൽ വിസ്മയം തീർക്കുന്ന യുവ കർഷകൻ

കുളപ്പുള്ളി മാമ്പറ്റപ്പടി ഗ്രാമം ഇന്ന് കൂവക്കൃഷിയുടെ വള്ളുവനാടൻ ആസ്ഥാന മെന്നറിയപ്പെടുന്നതിൽ അത്ഭുതമില്ല. കാർഷിക രംഗത്ത് മാമ്പറ്റപ്പടിയുടെ പേരെഴുതിച്ചേർത്തതിൽ വലിയൊരു പങ്കുണ്ട് അടുവക്കാട് അജിത് എന്ന യുവ കർഷകന്. കൊടും ചൂടിനെ എതിരിടാൻ പ്രകൃതി ഒരുക്കുന്ന തണൽ വിരിപ്പാണ് കൂവ. ഉഷ്ണത്തിന്റെ ശമനൗഷധം.കുളപ്പുള്ളിയിലെ അജി എന്ന കർഷകൻ കൂവ കൃഷി നടത്തുന്നത് പത്തേക്കറിലാണ്. കാലങ്ങളായി ഇവിടെ കൂവക്കൃഷി നടത്തുന്ന അജിത്തിന് ഈ കൃഷിയുടെ എല്ലാ വശങ്ങളും ഹൃദിസ്ഥം. പത്തേക്കർ സ്ഥലത്തു രണ്ടായിരം കിലോ കൂവ വിത്താണ് ഇത്തവണ അജി കൃഷി ചെയ്തത്. ഏപ്രിൽ…

Read More

നീർമരുതിന്റെ ഔഷധഗുണങ്ങൾ

കേരളമടക്കം ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്ന് പറയുന്നു. നല്ല ബലമുള്ള വൃക്ഷം ആയതിനാൽ ആണ് ഈ പേര് ഇതിന് കൈവന്നത്. ഐതിഹ്യത്തിൽ പാണ്ഡവരിൽ അർജുൻ നീർ മരുതിൻറെ ചുവട്ടിലിരുന്ന് ശിവതപം ചെയ്തുവെന്നു പറയപ്പെടുന്നു ഹിമാലയസാനുക്കളിൽ ധാരാളമായി ഈ സസ്യത്തെ കാണാം. നല്ല ഉയരത്തിൽ വളരുന്ന നീർമരുതിന്റെ തൊലിക്ക് വെളുത്ത നിറമാണ്. ശരാശരി 25 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. പൂക്കൾ മഞ്ഞ നിറത്തിൽ ഉള്ളതും ചെറുതും ആണ്. നീർമരുതിൻറെ തൊലി ഏറെ…

Read More

പട്ടുനൂൽ കൃഷിയിൽ പുതിയ പരീക്ഷണം

കൃഷിയിൽ പരീക്ഷണങ്ങൾ നടത്തി വിജയിച്ച കർഷകരുടെ കഥകൾ നിരവധിയുണ്ട്. പെരുമാട്ടി പഞ്ചായത്തിലെ മുതലാംതോട്ടിൽ ഇത്തരത്തിൽ കാലാവസ്ഥക്കെതിരേ പടപൊരുതുന്ന ഒരു കർഷകകുടുംബമുണ്ട്. മുതലാംതോട്ടിലെ രജനി പുത്തൻവീട്ടിലും ഭർത്താവ് സുരേഷുമാണ് പട്ടുനൂൽക്കൃഷിയിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ചത്. ജൂൺ, ജൂലായ് മാസത്തിൽ പട്ടുനൂൽക്കൃഷി സാധാരണഗതിയിൽ സാധ്യമല്ല. മഴക്കാലമായതിനാലും ഈർപ്പത്തിന്റെ അളവിലുള്ള വർധനയുമാണ് ഇതിനുകാരണം. എന്നാൽ, ഒഴുക്കിനെതിരേ നീന്തുകയാണ് രജനിയുടെ കൃഷിരീതി. മഴക്കാലത്ത് നൈട്രജന്റെ അളവുകുറച്ച് പ്രോട്ടീന്റെ അളവ് കൂടിയ വളപ്രയോഗം നടത്തി. പുഴുക്കളെ സൂക്ഷിക്കുന്ന ഷെഡ്ഡിന്റെ അകത്തെ ഈർപ്പവും ചൂടും…

Read More

അസോസ്പൈറില്ലം ജീവാണുവളത്തെക്കുറിച്ചു കൂടുതൽ അറിയാം

സംയോജിത സസ്യസംരക്ഷണവും ജൈവ കൃഷിയും പ്രാവർത്തികമാക്കുമ്പോൾ ജൈവവള പ്രയോഗങ്ങളുടെ പ്രാധാന്യം ഏറെ വിലപ്പെട്ടതാണ്. കേരളത്തിൽ കർഷകർ ധാരാളമായി ഉപയോഗിക്കുന്ന ജീവാണുവളം ആണ് അസോസ്പൈറില്ലം. അസോസ്പൈറില്ലം കര പ്രദേശങ്ങൾക്കും താഴ്ന്ന പാടങ്ങൾക്കും യോജിച്ച ഒന്നാണ്. ഇത് മറ്റു മാധ്യമങ്ങളുമായി ചേർത്താണ് കമ്പോളത്തിൽ ലഭ്യമാക്കുന്നത്.  അസോസ്പൈറില്ലത്തിന് ഹെക്ടറൊന്നിന് 25 കിലോഗ്രാം നൈട്രജൻ മണ്ണിൽ ചേർക്കാനുള്ള ശേഷി ഉള്ളതിനാൽ രാസവളം ആയി ചേർക്കുന്ന നൈട്രജൻ 25 ശതമാനം കുറവ് വരുത്തണം. അതുകൊണ്ട് ഈ ജൈവവളം തോട്ട വിളകളുടെ തൈകൾ വേരുപിടിപ്പിക്കുന്നതിനും പച്ചക്കറി വിളകൾക്കും ശുപാർശ…

Read More