നനവെത്തിക്കുന്ന കുപ്പിയും ചട്ടിയും

വേനല്‍ക്കാലം തുടരുമ്പോള്‍ വെള്ളക്ഷാമം രൂക്ഷമാകുന്നുവോ. അടുക്കളത്തോട്ടത്തില്‍ നനയ്ക്കുന്നതിനു വെള്ളത്തിന്‍റെ ക്ഷാമം നേരിടുന്നവര്‍ക്ക് തുള്ളിയെണ്ണി നനയ്ക്കാന്‍ ഏതാനും ഉപായങ്ങള്‍ ഇതാ. ഒരു തുള്ളിപോലും പാഴാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനമെച്ചം. ചെടികള്‍ക്കൊന്നിനും ജലമല്ല, ഈര്‍പ്പമാണ് വേണ്ടതെന്ന വസ്തുതയാണ് ഇത്തരം നാടന്‍ സാങ്കേതിക വിദ്യകള്‍ക്കു പിന്നിലുള്ളത്. ഇവയൊന്നും വിശേഷാല്‍ ആരും കണ്ടുപിടിച്ചതല്ല, പലരുടെയും പ്രായോഗിക ചിന്തയില്‍ ഉരുത്തിരിഞ്ഞവയാണ്. അതിനാല്‍ തന്നെ ആര്‍ക്കും ഇവയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യമുണ്ട്.  ഡ്രിപ്പ് ഡ്രോപ്പ് ഇറിഗേഷന്‍ ആശുപത്രികളില്‍ ഞരമ്പുകളിലേക്ക് മരുന്നു കയറ്റുന്നതിനുള്ള ഡ്രിപ്പുകള്‍ കണ്ടിട്ടില്ലേ….

Read More

പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ (പിജിപിആര്‍ 1)

ലയിനത്തില്‍ പെട്ട സൂക്ഷ്മജീവികളെ ഒന്നിപ്പിക്കുന്ന മിശ്രിതമാണ് പിജിപിആര്‍ 1. ചെടികളുടെ വേരുപടലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലാണിവയ്ക്ക് പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ എന്ന പേരു കൈവന്നത്. ചെടികളുടെ മണ്ണിനടിയിലായ ഭാഗത്തെയാണ് റൈസോസ്ഫിയര്‍ എന്നു വിളിക്കുന്നത്. വേരുകളില്‍ കേന്ദ്രീകരിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യവളര്‍ച്ചയുടെ വേഗത കൂട്ടുന്നു. ചെടികള്‍ക്കാവശ്യമായ മൂലകങ്ങളും ഹോര്‍മോണുകളും അമിനോ അമ്ലങ്ങളും വിറ്റാമിനുകളും ലഭ്യമാക്കുന്നതാണ് ഇവയുടെ പ്രധാന പ്രവര്‍ത്തനം. വിത്ത് പരിചരണം 10 ശതമാനം വീര്യമുള്ള ശര്‍ക്കര ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ നൂറുഗ്രാം ശര്‍ക്കര ലയിപ്പിച്ചത്) അല്ലെങ്കില്‍ 5…

Read More

മിത്രകീടങ്ങളുടെ ഉപയോഗം

വിളകലെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്ന മിത്രകീടങ്ങളുണ്ട്. ഇവ ജൈവനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം. ക്രൈസോക്കാരിസ് ജോണ്‍സോണി വെള്ളരിവര്‍ഗ്ഗ വിളകളില്‍ കാണുന്ന എപ്പിലാക്നാ വണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് ഈ മിത്രപാണിയെ ഉപയോഗിക്കുന്നത്. എപ്പിലാക്നാ വണ്ടുകളുടെ മുട്ടകള്‍, പുഴുക്കള്‍, സമാധിദശകള്‍ എന്നിവയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ. ട്രൈക്കോഗ്രാമ ട്രൈക്കോഗ്രാമ വര്‍ഗ്ഗത്തില്‍പ്പെട്ട ചെറുകടന്നലുകളാണിവ. ചെടികളെ ആക്രമിക്കുന്ന പല കീടങ്ങളുടെയും മുട്ടയ്ക്കുള്ളില്‍ പരാദമായി കടന്ന് അവയെ നശിപ്പിച്ച് കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവയുടെ മുട്ടകള്‍ കാര്‍ഡുകളില്‍…

Read More

കപ്പ കൃഷി അറിയേണ്ടതെല്ലാം

അരിയുടെ കുറവ് കപ്പകൊണ്ട് പരിഹരിച്ചു വന്നിരുന്ന ഒരു കാലം കേരളീയര്‍ക്കുണ്ടായിരുന്നു. ചോറിലൂടെ കിട്ടിയിരുന്ന അന്നജം കപ്പയിലൂടെ കിട്ടിയിരുന്നതുകൊണ്ട് ചോറിന്‍റെ അളവ് കുറഞ്ഞാലും പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നു. അരി സുലഭമായി കിട്ടാന്‍ തുടങ്ങിയതുകൊണ്ടും റബ്ബറിന്‍റെ കടന്നാക്രമണത്താലും കപ്പക്കൃഷി ക്രമേണ ചുരുങ്ങി വരികയാണുണ്ടായത്. മാത്രമല്ല തമിഴ്നാട്ടിലും കപ്പകൃഷി വ്യാപകമായതോടെ തുണിവ്യവസായത്തിനാവശ്യമായ സ്റ്റാര്‍ച്ചിനും നമ്മുടെ കപ്പയ്ക്ക് ആവശ്യക്കാരില്ലെന്നായി. എന്നാല്‍ റബ്ബര്‍ വില കുറഞ്ഞതോടെ കപ്പക്കൃഷിയിലേക്കുള്ള ഒരു മടക്കയാത്ര ഇന്ന് പല കൃഷിയിടങ്ങളിലും കണ്ടുവരുന്നുണ്ട്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവാണ്…

Read More

അടുക്കളത്തോട്ടം 

അടുക്കളത്തോട്ടത്തിന് വളരെ കൃത്യമായ വിസ്തൃതിയൊന്നും ആവശ്യമില്ല. വീടിന്‍റെയും സ്ഥലത്തിന്‍റെയും കിടപ്പ്, സ്ഥല ലഭ്യത എന്നിവയനുസരിച്ച് ഏതെങ്കിലും ആകൃതിയിലും വിസ്തൃതിയിലും അടുക്കളത്തോട്ടമൊരുക്കാം. ധാരാളം സ്ഥലമുള്ളവര്‍ക്ക് 10 സെന്‍റ് വിസ്തൃതിയുള്ള അടുക്കളത്തോട്ടം നിര്‍മ്മിക്കാം. തോട്ടമൊരുക്കുമ്പോള്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കണം. നാലുപേര്‍ മാത്രമുള്ള വീട്ടില്‍ പത്തു സെന്‍റ് വിസ്തൃതിയുള്ള പച്ചക്കറിത്തോട്ടം ആവശ്യമില്ല. അധ്വാനവും ഒപ്പം വിളവും പാഴായിപ്പോകുന്നതിനേ ഇതുപകരിക്കൂ. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്, ഒരാള്‍ക്ക് അര സെന്‍റ് എന്നതോതില്‍ തോട്ടമൊരുക്കുന്നത് നല്ല രീതിയാണ്. നാലംഗങ്ങളുള്ള വീട്ടില്‍ രണ്ടു സെന്‍റ് വലിപ്പത്തിലുള്ള…

Read More

ചകിരിച്ചോറ് കമ്പോസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ ചില പൊടിക്കൈകൾ

ചകിരിച്ചോറിൽ നിന്നുണ്ടാക്കിയ കമ്പോസ്റ്റ് 25 കിലോഗ്രാം എന്ന തോതിൽ തെങ്ങിന് ചേർക്കുമ്പോൾ യൂറിയയുടെ അളവ് പകുതിയായി കുറയ്ക്കാവുന്നതാണ്. കയർ ഫാക്ടറി പരിസരത്ത് പരിസരമലിനീകരണം ഉണ്ടാകുന്ന വിധത്തിൽ കുമിഞ്ഞുകൂടി പാഴാകുന്ന ചകിരിച്ചോറ് കമ്പോസ്റ്റാക്കി മാറ്റിയാൽ ഗുണമേന്മയുള്ള ജൈവവളവും ലഭ്യമാക്കാം.  ചകിരിച്ചോറ് കമ്പോസ്റ്റ് നിർമാണം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചകിരിച്ചോറിനോടൊപ്പം കുമ്മായം(0.5%), യൂറിയ(0.5%) റോക്ക് ഫോസ്ഫേറ്റ്(0.5%) എന്നിവയും ശീമക്കൊന്ന പോലെയുള്ള പയർവർഗ്ഗമോ,പച്ചിലവളമോ ചാണകമോ,മുൻപ് തയ്യാറാക്കിയ ചകിരിച്ചോർ കമ്പോസ്റ്റോ തന്നെയോ(10%) ചേർത്ത് ആവശ്യത്തിന് ഈർപ്പം ലഭ്യമാക്കി ചകിരിച്ചോർ കമ്പോസ്റ്റ് തയ്യാറാക്കാം.ഇപ്രകാരം കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ ഒരു ശതമാനം…

Read More

പച്ചമുളകിൽ ഉണ്ടാകുന്ന ചെംചീയൽ രോഗം

വീട്ടിൽ വളർത്താൻ പറ്റിയ ഏറ്റവും നല്ല വിളകളിലൊന്നാണ് പച്ചമുളക് .അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക പച്ച മുളകിന് പൂർണ്ണ സൂര്യനും ഊഷ്മളമായ താപനിലയും ആവശ്യത്തിന് ഡ്രെയിനേജ് ഉള്ള തുടർച്ചയായ ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. മുളക് നട്ടുപിടിപ്പിക്കുമ്പോൾ, അതിന്റെ കായ്‌കളിൽ ക്രമരഹിതമായ ആകൃതിയിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നത് വരെ പലതും നല്ലതായി…

Read More

മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്ന വിധം

കൃഷിയിടത്തിലെയും വീട്ടിലെയും ജൈവാവശിഷ്ടങ്ങൾ മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റാക്കാം. സാധാരണ കമ്പോസ്റ്റിനേക്കാള്‍ മികച്ചതായതുകൊണ്ട് മണ്ണിരക്കമ്പോസ്റ്റ് കുറഞ്ഞ അളവിൽ ചേർത്താലും ഗുണം ലഭിക്കും. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റിലുള്ളതിന്റെ രണ്ടിരട്ടിയോളം അളവിൽ ചെടികൾക്കു കിട്ടത്തക്ക രൂപത്തിൽ മണ്ണിരക്കമ്പോസ്റ്റിലുണ്ട്. ഇതു മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു. എൻസൈമുകൾ, ഹോർമോണുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമൃദ്ധമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പ്രത്യുൽപാദനശേഷിയും വളർച്ചനിരക്കും ഭക്ഷണക്ഷമതയുമുള്ള മണ്ണിരകളാണു കമ്പോസ്റ്റ് നിർമാണത്തിനു യോജിച്ചത്. മറുനാടൻ ഇനമായ ഐസീനിയ, യൂഡ്രില്ലുസ് എന്നിവയെ ഇതിനായി ഉപയോഗിക്കാം. കമ്പോസ്റ്റ് നിർമാണം…

Read More

മഞ്ഞളിലെ ഇലകരിച്ചൽ രോഗം

മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് നിരവധി രോഗങ്ങളെ ആണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അത്തരത്തിൽ മഞ്ഞൾ കൃഷിയിൽ വരുന്ന രോഗബാധകളെ കുറിച്ചും, അവയുടെ പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.  ഇലകരിച്ചിൽ  ഇലകരിച്ചിൽ എന്ന രോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്നാൽ കുമിളുകൾ വഴിയാണ്. ഈ രോഗം ബാധിക്കുന്നത് വഴി ഇലകളിൽ തവിട്ടുനിറമുള്ള പുള്ളികൾ കാണപ്പെടുകയും, ക്രമേണ ഇല മുഴുവനായി മഞ്ഞ നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ഇവ പ്രതിരോധിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുന്നതാണ് ഉത്തമം….

Read More

മൂഞ്ഞ/പയര്‍പ്പേന്‍ /ആഫിഡ് നിയന്ത്രണ മാർഗങ്ങൾ

പയര്‍ കൃഷിചെയ്യുന്നവരുടെ പ്രധാനപ്രശ്നമാണ് മൂഞ്ഞ/പയര്‍പ്പേന്‍.സസ്യത്തിന്റെ ഇലയിലും തൂമ്പിലും ഇലയ്ക്കടിയിലും ഞെട്ടിലും കായയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന്ന കറുത്ത നിറമുള്ള ഒരു കീടമാണിത്. വളരെവേഗം പെരുകുന്ന ഇവ ചെടിയുടെ വളർച്ചയെ കീഴടക്കി മൊത്തം മുരടിപ്പിക്കുന്നു. നീരൂറ്റിക്കുടിക്കന്നതുമൂലം ഇലകള്‍ ചുരണ്ട് കരിയുകയും, പൂവ് കൊഴിയുകയും, കായ്കള്‍ ചുരണ്ട് ചെറുതാവുകയും ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു. പയര്‍ചെടികളില്‍കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ വേഗത്തില്‍ വംശവര്‍ദ്ധന നടത്താന്‍ കഴിവുള്ളവയാണ്. വളർച്ച മുരടിച്ചും വളച്ചൊടിച്ചും അഫിസ് ക്രാസിവോറ സസ്യങ്ങൾക്ക് നേരിട്ട് നാശമുണ്ടാക്കുന്നു. ഉൽ‌പാദിപ്പിക്കുന്ന തേൻ‌തൂവ് സസ്യങ്ങളിൽ…

Read More