
ചകിരിചോറിന്റെ ഉപയോഗം എന്ത് ?
കേരളത്തിൽ പുതിയതായി വളർന്നു വന്ന കാർഷിക സംസ്കാരം പുതിയ പല കൃഷി രീതികളും മാധ്യമങ്ങളും കൊണ്ട് വന്നതിൽ ഒന്നാണ് ചകിരിചോർ അഥവാ കോകോ പിറ്റ്. അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവു കൃഷിയിലും എന്ന് വേണ്ടാ ഏതു രീതിയിൽ ഉള്ള കൃഷിയിലും ചകിരിചോർ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുകയാണ്. യഥാർത്ഥത്തിൽ എന്താണ് ചകിരിചോറിന്റെ ഉപയോഗം അത് ഒഴിച്ച് കൂടാൻ വയ്യാത്തതാണോ നമുക്കു നോക്കാം . മണ്ണിന്റെ ലഭ്യത കുറവുള്ള കർഷകരെ ഉദ്ദേശിച്ചാണ് ചകിരിചോർ കൃഷിയിൽ നിർദേശിക്കുന്നത്. നഗരങ്ങളിലും നഗരങ്ങളിലും മറ്റും താമസിക്കുന്നവർക്ക്…