
നമ്മുടെ അടുക്കളത്തോട്ടത്തിൽ വളരെ എളുപ്പത്തിൽ വഴുതന കൃഷി ചെയ്യാം
വഴുതന കൃഷി രീതികൾ : എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കാൻ കഴിയുന്ന പച്ചക്കറിയാണ് വഴുതന. ജനുവരി- ഫെബ്രുവരി, മേയ് – ജൂൺ, സെപ്റ്റംബർ – ഒക്ടോബർ എന്നീ മാസങ്ങളിൽ വഴുതന കൃഷി ചെയ്യാം. മൂപ്പെത്തിയ കായ്കൾ പറിച്ചെടുത്ത് അതിലെ വിത്ത് ശേഖരിച്ച് ഉണക്കി സൂക്ഷിക്കുക. വിത്തുകൾ തീരെ ചെറുതാണ്, വിത്ത് ശേഖരിക്കാൻ മൂത്ത കായ്കൾ എടുത്തു നടുവേ മുറിക്കുക എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം എടുത്ത് വിത്തുള്ള ഭാഗം അതിൽ ഇടുക, നന്നായി കഴുകി വിത്തുകൾ ഉണക്കി സൂക്ഷിക്കുക….